ബ്ലാ​ക്ക് ഫം​ഗ​സ്: കേരളത്തില്‍ നാ​ലു മ​ര​ണം

sponsored advertisements

sponsored advertisements

sponsored advertisements

24 May 2021

ബ്ലാ​ക്ക് ഫം​ഗ​സ്: കേരളത്തില്‍ നാ​ലു മ​ര​ണം

കൊ​​​ച്ചി: മ്യൂ​​​ക്ക​​​ര്‍​ മൈ​​​ക്കോ​​​സി​​​സ് അ​​​ഥ​​​വാ ബ്ലാ​​​ക്ക് ഫം​​​ഗ​​​സ് രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യി എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നാ​​​ലുപേ​​​ര്‍ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു. ഇ​​​വ​​​രി​​​ല്‍ ര​​​ണ്ടു പേ​​​ര്‍ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ ഉ​​​ള്ള​​​വ​​​രാ​​​ണ്. ആ​​​ലു​​​വ എ​​​ന്‍​എ​​​ഡി നൊ​​​ച്ചി​​​മ ക​​​ച്ചം​​​കു​​​ഴി വീ​​​ട്ടി​​​ല്‍ ജു​​​മൈ​​​ല​​​ത്ത് ഇ​​​ബ്രാ​​​ഹിം (50), എ​​​ച്ച്എം​​​ടി കോ​​​ള​​​നി പു​​​ളി​​​ങ്ക​​​ര ഉ​​​ഷ​​​സ് ഭ​​​വ​​​നി​​​ല്‍ ച​​​ന്തു (77) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക്കാ​​​ര്‍. മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ മ​​​റ്റു ര​​​ണ്ടു​​​പേ​​​ര്‍ പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്. ഇ​​​വ​​​ര്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രാ​​​ണ്. ഇ​​​വ​​​രി​​​ല്‍ ഒ​​​രാ​​​ള്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ത​​​ന്നെ​​​യും മ​​​റ്റേ​​​യാ​​​ള്‍ കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​യി രോ​​​ഗം ഗു​​​രു​​​ത​​​ര​​​മാ​​​യി മ​​​ര​​​ണ​​​മ​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.
എ​​റ​​ണാ​​കു​​ളം ജി​​​ല്ല​​​യി​​​ല്‍ ആ​​​റ് മ്യൂ​​​ക്ക​​​ര്‍​ മൈ​​​ക്കോ​​​സി​​​സ് കേ​​​സു​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ 58 വ​​​യ​​​സു​​​ള്ള നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലും, മൂ​​​ക്ക​​​ന്നൂ​​​ര്‍ സ്വ​​​ദേ​​​ശി (45 ) എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.