ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലംചെ​യ്തു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

12 July 2021

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലംചെ​യ്തു

പ​രു​മ​ല: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലം ചെ​യ്തു. 75 വ​യ​സാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി പ​രു​മ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ന്നം​കു​ളം പ​ഴ​ഞ്ഞി മ​ങ്ങാ​ട് കൊ​ള്ള​ന്നൂ​ർ കെ.​എ. ഐ​പ്പി​ന്‍റെ​യും കു​ഞ്ഞീ​ട്ടി​യു​ടേ​യും മ​ക​നാ​യി 1946 ഓ​ഗ​സ്റ്റ് 30നു ​ജ​നി​ച്ചു. പോ​ൾ എ​ന്നാ​യി​രു​ന്നു ബാ​ല്യ​ത്തി​ലെ പേ​ര്. പ​ഴ​ഞ്ഞി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ പ​ഠ​ന​ത്തി​നു​ശേ​ഷം തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ​നി​ന്നു ബി​രു​ദ​വും കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ​നി​ന്ന് സാ​മൂ​ഹി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി​യി​ലും സെ​റാം​പൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലു​മാ​യി വൈ​ദി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.
1972-ൽ ​ശെ​മ്മാ​ശ പ​ട്ട​വും 1973-ൽ ​ക​ശീ​ശ സ്ഥാ​ന​വും സ്വീ​ക​രി​ച്ചു. 1982-ൽ ​പൗ​ലോ​സ് മാ​ർ മി​ലി​ത്തി​യോ​സ് എ​ന്ന പേ​രു സ്വീ​ക​രി​ച്ച് എ​പ്പി​സ്കോ​പ്പ​യാ​യി. 2006 ഒ​ക്ടോ​ബ​ർ 12-ന് ​നി​യു​ക്ത കാ​തോ​ലി​ക്കാ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ ദി​ദി​മോ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ സ്ഥ്യാ​ന​ത്യാ​ഗം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് 2010 ന​വം​ബ​ർ ഒ​ന്നി​ന് പ​രു​മ​ല സെ​മി​നാ​രി​യി​ൽ കാ​തോ​ലി​ക്കാ ബാ​വ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി വാ​ഴി​ക്ക​പ്പെ​ട്ടു.
ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു കോ​ട്ട​യം ദേ​വ​ലോ​കം അ​ര​മ​ന​യി​ൽ. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല മാ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​ക്കു ശേ​ഷം മെ​ത്രാ​ൻ സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യും കു​ന്നം​കു​ള​ത്തു​നി​ന്നു​ള്ള മൂ​ന്നാ​മ​ത്തെ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യിരുന്നു ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ.