മന്ത്രി ശശീന്ദ്രൻ രാ​ജിവയ്ക്കി​ല്ല

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

22 July 2021

മന്ത്രി ശശീന്ദ്രൻ രാ​ജിവയ്ക്കി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പീ​​​ഡ​​​ന പ​​​രാ​​​തി ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ നേരിടുന്ന വ​​​നം​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ രാ​​​ജി ത​​​ത്കാ​​​ലം വേ​​​ണ്ടെ​​​ന്നു ധാ​​​ര​​​ണ. പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ളാ​​​ണു പ​​​രാ​​​തി​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നും പാ​​​ർ​​​ട്ടി​​​യി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ട​​​തെ​​​ന്നു​​​മു​​​ള്ള എ​​​ൻ​​​സി​​​പി നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ​​​യും മ​​​ന്ത്രി​​​യു​​​ടെ​​​യും നി​​​ല​​​പാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ന്‍റെ ഗ​​​തി നോ​​​ക്കി​​​യശേ​​​ഷം തു​​​ട​​​ർ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​മെ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും നി​​​ല​​​പാ​​​ടെ​​​ന്നാ​​​ണു വി​​​വ​​​രം.
പാ​​​ർ​​​ട്ടി​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര ത​​​ർ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യ എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ- സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ, മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്. പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ നേ​​​താ​​​ക്ക​​​ൾ​​​ക്ക് ഇ​​​ട​​​പെ​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്നും അ​​​ത്ത​​​ര​​​മൊ​​​രു നി​​​ല​​​പാ​​​ടാ​​​യി ക​​​ണ്ടാ​​​ൽ മ​​​തി​​​യെ​​​ന്നു​​​മു​​​ള്ള എ​​​ൻ​​​സി​​​പി നി​​​ല​​​പാ​​​ടി​​​നെ ത​​​ത്ത്വത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സി​​​പി​​​എ​​​മ്മും അം​​​ഗീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും സ്ത്രീ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ക​​​രു​​​ത​​​ലോ​​​ടെ മാ​​​ത്ര​​​മേ നീ​​​ങ്ങേ​​​ണ്ട​​​തു​​​ള്ളു​​​വെ​​​ന്നാ​​​ണു ധാ​​​ര​​​ണ.
സി​​​പി​​​എം അ​​​വ​​​യ്‌​​​ല​​​ബി​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റ് മ​​​ന്ത്രി​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ച്ച​​​ത്. എ​​​ൻ​​​സി​​​പി നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ൽ കൂ​​​ടി​​​യാ​​​ണു മ​​​ന്ത്രി ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​നാ​​​യി വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ട​​​ത്. എ​​​ന്നാ​​​ൽ, മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ ഇ​​​ത്ത​​​രം ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ൽ നി​​​ന്നു ക​​​ഴി​​​വ​​​തും ഒ​​​ഴി​​​വാ​​​യി നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നു ശ​​​ശീ​​​ന്ദ്ര​​​നോ​​​ടു സി​​​പി​​​എം നി​​​ർ​​​ദേ​​​ശി​​​ച്ചു.
മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും പാ​​​ർ​​​ട്ടി പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നും ത​​​മ്മി​​​ൽ ഈ ​​​വി​​​ഷ​​​യത്തെക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി.​​​ചാ​​​ക്കോ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നു​​​മാ​​​യും കോ​​​ടി​​​യേ​​​രി​​​യു​​​മാ​​​യും ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടു. ശ​​​ശീ​​​ന്ദ്ര​​​ൻ രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നു സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ ചാ​​​ക്കോ ധ​​​രി​​​പ്പി​​​ച്ചു. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു മ​​​ന്ത്രി ശ​​​ശീ​​​ന്ദ്ര​​​ൻ ക്ലി​​​ഫ് ഹൗ​​​സി​​​ലെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ക​​​ണ്ട​​​തും കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​തും.