മലങ്കരയുടെ മഹായിടയന് വിടചൊല്ലി വിശ്വാസി സമൂഹം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 July 2021

മലങ്കരയുടെ മഹായിടയന് വിടചൊല്ലി വിശ്വാസി സമൂഹം

കോ​​ട്ട​​യം: ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് ചാ​​പ്പ​​ലി​​ലെ മു​​ൻ​​ഗാ​​മി​​ക​​ളു​​ടെ ക​​ബ​​റി​​ട​​ത്തോ​​ടു ചേ​​ർ​​ന്ന് ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോമ്മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യ്ക്ക് അ​​ന്ത്യ​​നി​​ദ്ര. ദീ​​ർ​​ഘ​​നാ​​ൾ മേ​​ൽ​​പ്പ​​ട്ട ശു​​ശ്രൂ​​ഷ​​ചെ​​യ്ത അ​​ര​​മ​​ന ചാ​​പ്പ​​ലി​​ലെ മ​​ദ്ബ​​ഹാ​​യോ​​ടു ചേ​​ർ​​ന്നു ത​​യാ​​റാ​​ക്കി​​യ പ്ര​​ത്യേ​​ക ക​​ബ​​റി​​നു മു​​ന്നി​​ൽ ഇ​​നി വി​​ശ്വാ​​സി​​ക​​ൾ പ്രാ​​ർ​​ഥ​​നാ​​നി​​ര​​ത​​രാ​​കും. ജൂണ്‍ 13നു വൈ​​കു​​ന്നേ​​രം ന​​ട​​ന്ന ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ സീ​​നി​​യ​​ർ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും തുമ്പ​​മ​​ണ്‍ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നു​​മാ​​യ കു​​ര്യാ​​ക്കോ​​സ് മാ​​ർ ക്ലീ​​മിസി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ സ​​ഹ​​മേ​​ൽ​​പ്പ​​ട്ട​​ക്കാ​​രും വൈ​​ദി​​ക​​രും കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.
ജൂണ്‍ 12നു തിങ്കളാഴ്ച പു​​ല​​ർ​​ച്ചെ 2.35നു ​​പ​​രു​​മ​​ല സെ​​ന്‍റ് ഗ്രി​​ഗോ​​റി​​യോ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ കാ​​ലം​​ചെ​​യ്ത ബാ​​വ​​യു​​ടെ ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷ​​യു​​ടെ നാ​​ലാം​​ഘ​​ട്ടം പ​​രു​​മ​​ല സെ​​മി​​നാ​​രി​​യി​​ൽ പൂ​​ർ​​ത്തീക​​രി​​ച്ചു. പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​​ശേ​​ഷം വി​​ലാ​​പ​​യാ​​ത്ര​​യാ​​യി തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 11.45നു ​​ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ൽ എ​​ത്തി​​ച്ചു. തു​​ട​​ർ​​ന്നു ഭൗ​​തി​​ക​​ശ​​രീ​​രം ചാ​​പ്പ​​ലി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​ച്ചു. ജൂണ്‍ 13നു രാ​​വി​​ലെ ഡോ. ​​മാ​​ത്യൂ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും അ​​ഞ്ചാം​​ഘ​​ട്ട ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷ​​യും ന​​ട​​ത്തി. അ​​ര​​മ​​ന​​യ്ക്കു മു​​ന്നി​​ൽ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ പ​​ന്ത​​ലി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു ക്രൈ​​സ്ത​​വ മേ​​ല​​ധ്യ​​ക്ഷ​ന്മാ​​ർ, മ​​ന്ത്രി​​മാ​​ർ ഉ​​ൾ​​പ്പെടെ നാ​​നാ​​തു​​റ​​ക​​ളി​​ലു​​ള്ള​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ചു. പ​​ന്ത​​ലി​​ൽ എ​​ട്ടാം​​ഘ​​ട്ടം​​വ​​രെ​​യു​​ള്ള ശു​​ശ്രൂ​​ഷ​​ക​​ൾ മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി. സ​​ർ​​ക്കാ​​രി​​ന്‍റെ പൂ​​ർ​​ണ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി പോ​​ലീ​​സ് ഗാ​​ർ​​ഡ് ഓ​​ഫ് ഓ​​ണ​​ർ ന​​ൽ​​കി. വൈ​​കു​​ന്നേ​​രം നാ​​ലി​​നു ചാ​​പ്പ​​ലി​​ൽ വി​​ട​​വാ​​ങ്ങ​​ൽ ശു​​ശ്രൂ​​ഷ ആ​​രം​​ഭി​​ച്ചു. ബ​​ലി​​യ​​ർ​​പ്പി​​ച്ച മ​​ദ്ബ​​ഹാ​​യോ​​ടും ദേ​​വാ​​ല​​യ​​ത്തോ​​ടും വൈ​​ദി​​ക​​രോ​​ടും വി​​ശ്വാ​​സി​​ക​​ളോ​​ടും ദേ​​ശ​​ത്തോ​​ടു​​മു​​ള്ള വി​​ട​​വാ​​ങ്ങ​​ൽ ശു​​ശ്രൂ​​ഷ ന​​ട​​ത്തി​​യ​​പ്പോ​​ൾ ‘പ​​രി​​ശു​​ദ്ധ പി​​താ​​വേ സ​​മാ​​ധാ​​ന​​ത്താ​​ലെ പോ​​കു​​ക’​​യെ​​ന്നു വി​​ശ്വാ​​സി​​ക​​ൾ ക​​ണ്ണീ​​രോ​​ടെ പ്ര​​തി​​വാ​​ക്യ​​മാ​​യി യാ​​ത്രാ​​മൊ​​ഴി​​യേ​​കി.
ഭൗ​​തി​​ക ശ​​രീ​​രം ക​​ബ​​റി​​ലേ​​ക്ക് ഇ​​റ​​ക്കു​​ന്ന​​തി​​നു മു​​മ്പാ​​യി മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​ർ ചേ​​ർ​​ന്ന് ശോ​​ശ​​പ്പ​​കൊ​​ണ്ടു മു​​ഖം​​മ​​റ​​ച്ചു. ചാ​​പ്പ​​ലി​​ലെ ശു​​ശ്രൂ​​ഷ​​യ്ക്കു​​ശേ​​ഷം മു​​ൻ​​ കാ​​തോ​​ലി​​ക്കാ ബാ​​വ​​മാ​​രു​​ടെ ക​​ബ​​റി​​ട​​ത്തി​​നോ​​ട് ചേ​​ർ​​ന്നു ത​​യാ​​റാ​​ക്കി​​യ ക​​ല്ല​​റ​​യി​​ൽ ക​​ബ​​റ​​ട​​ക്കി.
സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മിസ് കാ​​തോ​​ലി​​ക്ക ബാ​​വ, ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, റ​​വ.​​ഡോ. ജോ​​ർ​​ജ് കു​​ടി​​ലി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ചു.
ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ, ഇ​​ഗ്നാ​​ത്തി​​യോ​​സ് അ​​ഫ്രേം ദ്വി​​തീ​​യ​​ൻ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ എ​​ന്നി​​വ​​രു​​ടെ അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ങ്ങ​​ൾ വാ​​യി​​ച്ചു. സ​​ഭ​​യി​​ൽ നാ​​ൽ​​പ്പ​​ത് ദി​​വ​​സം ദുഃ​ഖാ​​ച​​ര​​ണ​​വും നോ​​മ്പും ആ​​ച​​രി​​ക്കും.