മാ​ന​സ കൊ​ല​പാ​ത​കം: രാ​ഖി​ലി​ന് തോ​ക്ക് ന​ൽ​കി​യ ബി​ഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

sponsored advertisements

sponsored advertisements

sponsored advertisements

7 August 2021

മാ​ന​സ കൊ​ല​പാ​ത​കം: രാ​ഖി​ലി​ന് തോ​ക്ക് ന​ൽ​കി​യ ബി​ഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: കോ​ത​മം​ഗ​ലം മാ​ന​സ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി രാ​ഖി​ലി​ന് തോ​ക്ക് ന​ൽ​കി​യ ആ​ളെ ബി​ഹാ​റി​ൽ​നി​ന്നും പി​ടി​കൂ​ടി. ബി​ഹാ​ർ മു​ൻ​ഗ​ർ സ്വ​ദേ​ശി സോ​നു കു​മാ​ർ മോ​ദി​യാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. കോ​ത​മം​ഗ​ലം പോ​ലീ​സ് ബി​ഹാ​റി​ൽ എ​ത്തി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ബി​ഹാ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു കോ​ത​മം​ഗ​ലം എ​സ്ഐ മാ​ഹി​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സോ​നു കു​മാ​റി​നെ മു​ൻ​ഗ​ർ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും കോ​ത​മം​ഗ​ലം ജു‍​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ലേ​ക്ക് ട്രാ​ൻ​സി​റ്റ് വാ​റ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്തു. സോ​നു​വി​നെ ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തി​ക്കും. പ്ര​തി​യു​മാ​യി പോ​ലീ​സ് സം​ഘം കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു. രാ​ഖി​ലി​ന്‍റെ സു​ഹൃ​ത്തി​ൽ നി​ന്നാ​ണ് സോ​നു​വി​നെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. രാ​ഖി​ലി​നെ പാ​റ്റ്ന​യി​ൽ നി​ന്ന് മു​ൻ​ഗ​റി​ൽ എ​ത്തി​ച്ച ടാ​ക്സി ഡ്രൈ​വ​റെ പോ​ലീ​സ് തെ​ര​യു​ന്നു​ണ്ട്.