മാ​ർ​ത്തോ​മ്മാ സ​ഭ​യി​ൽ ര​ണ്ട് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 July 2021

മാ​ർ​ത്തോ​മ്മാ സ​ഭ​യി​ൽ ര​ണ്ട് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ

തിരു​​വ​​ല്ല: മ​​ല​​ങ്ക​​ര മാ​​ർ​​ത്തോ​​മ്മ സ​​ഭ​​യ്ക്ക് ര​​ണ്ട് സ​​ഫ്ര​​ഗ​​ൻ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രെ നി​​യോ​​ഗി​​ക്കാ​​ൻ എ​​പ്പി​​സ്കോ​​പ്പ​​ൽ സു​​ന്ന​​ഹ​​ദോ​​സ് തീ​​രു​​മാ​​നം. ഡോ.​​ യു​​യാ​​ക്കിം മാ​​ർ കൂ​​റി​​ലോ​​സ്, ജോ​​സ​​ഫ് മാ​​ർ ബ​​ർ​​ണ​​ബാ​​സ് എ​​ന്നീ എ​​പ്പി​​സ്കോ​​പ്പ​​മാ​​രെ​​യാ​​ണ് സ​​ഫ്ര​​ഗ​​ൻ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രാ​​യി നി​​യോ​​ഗി​​ക്കു​​ന്ന​​ത്. ഇ​​രു​​വ​​രു​​ടെ​​യും നി​​യോ​​ഗ ശു​​ശ്രൂ​​ഷ ജൂണ്‍ 18ന് രാ​​വി​​ലെ ഒ​​ന്‍പ​​തി​​ന് സ​​ഭാ ആ​​സ്ഥാ​​ന​​മാ​​യ തി​​രു​​വ​​ല്ല പു​​ലാ​​ത്തീ​​ൻ അ​​ര​​മ​​ന ചാ​​പ്പ​​ലി​​ൽ ന​​ട​​ക്കും. സ​​ഭാ​​ധ്യ​​ക്ഷ​​ൻ ഡോ.​​ തിയോ​​ഡോ​​ഷ്യ​​സ് മാ​​ർ​​ത്തോ​​മ്മ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന കു​​ർ​​ബാ​​ന​​മ​​ധ്യേ​​യാ​​ണ് ശു​​ശ്രൂ​​ഷ. തോ​​മ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ് എ​​പ്പി​​സ്കോ​​പ്പ വ​​ച​​ന​​ശു​​ശ്രൂ​​ഷ നി​​ർ​​വ​​ഹി​​ക്കും.
ചെ​​ന്നൈ മാ​​ർ​​ത്തോ​​മ്മ ഇ​​ട​​വ​​ക (ചെ​​ട്ട്പെ​​ട്ട്) ഇ​​ട​​വ​​ക വി​​കാ​​രി​​യും റാ​​ന്നി കീ​​ക്കൊ​​ഴൂ​​ർ സ്വ​​ദേ​​ശി​​യു​​മാ​​യ റ​​വ.​​ജോ​​ർ​​ജ് മാ​​ത്യു​​വി​​ന്‍റെ വി​​കാ​​രി ജ​​ന​​റാ​​ൾ നി​​യോ​​ഗ ശു​​ശ്രൂ​​ഷ​​യും ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ക്കും. ശു​​ശ്രൂ​​ഷ​​ക​​ളു​​ടെ ക്ര​​മീ​​ക​​ര​​ണം കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ പാ​​ലി​​ച്ചാ​​യി​​രി​​ക്കു​​മെ​​ന്ന് സ​​ഭാ സെ​​ക്ര​​ട്ട​​റി റ​​വ.​​ കെ.​​ജി. ജോ​​സ​​ഫ് അ​​റി​​യി​​ച്ചു. സ​​ഭ​​യു​​ടെ കൊ​​ട്ടാ​​ര​​ക്ക​​ര പു​​ന​​ലൂ​​ർ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നാ​​ണ് സ​​ഫ്ര​​ഗ​​ൻ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന ഡോ.​​ യു​​യാ​​ക്കിം മാ​​ർ കൂ​​റി​​ലോ​​സ്. മും​​ബൈ ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യും ഇ​​ദ്ദേ​​ഹ​​ത്തി​​നാ​​ണ്.
സഭ​​യു​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നാ​​ണ് ജോ​​സ​​ഫ് മാ​​ർ ബ​​ർ​​ണ​​ബാ​​സ്.