മാ​ർ ആ​വാ റോ​യേ​ൽ പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 September 2021

മാ​ർ ആ​വാ റോ​യേ​ൽ പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ

തൃ​​​ശൂ​​​ർ: ആ​​​ഗോ​​​ള പൗ​​​ര​​​സ്ത്യ ക​​​ൽ​​​ദാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​നാ​​​യി മാ​​​ർ ആ​​​വാ റോ​​​യേ​​​ൽ എ​​​പ്പി​​​സ്കോ​​​പ്പ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ മീ​​​ലി​​​സ് സ​​​യ്യ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​റാ​​​ഖി​​​ലെ എ​​​ർ​​​ബി​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന​​​ഡി​​​ലാ​​​ണ് സ​​​ഭ​​​യു​​​ടെ 122-ാമ​​​തു പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സാ​​​യി നി​​​ല​​​വി​​​ൽ കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ ബി​​​ഷ​​​പ്പാ​​​യ മാ​​​ർ ആ​​​വാ റോ​​​യേ​​​ൽ എ​​​പ്പി​​​സ്കോ​​​പ്പ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. സ​​​ഭ​​​യു​​​ടെ 121-ാം പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് മാ​​​റ​​​ൻ മാ​​​ർ ഗീ​​​വ​​​ർ​​​ഗീ​​​സ് സ്ലീ​​​വ മൂ​​​ന്നാ​​​മ​​​ൻ സ്ഥാ​​​ന​​​ത്യാ​​​ഗം ചെ​​​യ്ത​​​തി​​​നാ​​​ലാ​​​ണ് പു​​​തി​​​യ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. നി​​​ല​​​വി​​​ൽ സ​​​ഭ​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ എ​​​പ്പി​​​സ്കോ​​​പ്പ​​​യും പ​​​രി​​​ശു​​​ദ്ധ സു​​​ന്ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ് നാ​​​ൽ​​​പ​​​ത്താ​​​റു​​​കാ​​​ര​​​നാ​​​യ മാ​​​ർ ആ​​​വാ റോ​​​യേ​​​ൽ. വി​​​ശു​​​ദ്ധ സ്ലീ​​​വാ തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ 13നു ​​​മാ​​​ർ മി​​​ലീ​​​സ് സ​​​യ്യാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ പു​​​തി​​​യ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ം ന​​​ട​​​ത്തും. എ​​​ർ​​​ബി​​​ലി​​​ലെ മാ​​​ർ യോ​​​ഹ​​​ന്നാ​​​ൻ മം​​​ദാ​​​ന ഭ​​​ദ്രാ​​​സ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​മ​​​ധ്യേ​​​യാ​​​ണ് സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ന​​​ട​​​ത്തു​​​ക.