മു​ഖ്യ​മ​ന്ത്രി വി​ര​ട്ടി ഭ​രി​ക്കാ​ന്‍ നോ​ക്കേ​ണ്ട: വി.​ഡി. സ​തീ​ശ​ന്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 July 2021

മു​ഖ്യ​മ​ന്ത്രി വി​ര​ട്ടി ഭ​രി​ക്കാ​ന്‍ നോ​ക്കേ​ണ്ട: വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി​ര​ട്ടി ഭ​രി​ക്കാ​ന്‍ നോ​ക്കേ​ണ്ട​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ക​ട​ക​ള്‍ എ​ല്ലാ ദി​വ​സ​വും തു​റ​ക്കു​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ടി​നോ​ട് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മീ​പ​നം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. നി​ല​വി​ലെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ള്‍ മ​ന​സി​ലാ​ക്കി അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട സ​ര്‍​ക്കാ​ര്‍ വ്യാ​പാ​രി​ക​ളെ വി​ര​ട്ടാ​ന്‍ നോ​ക്കു​ന്ന​ത് അം​ഗീ​ക​രി​ച്ച് കൊ​ടു​ക്കി​ല്ല. സ​ര്‍​ക്കാ​ര്‍ സ​മീ​പ​നം ഇ​തേ​രീ​തി​യി​ല്‍ തു​ട​ര്‍​ന്നാ​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കു പ്ര​തി​പ​ക്ഷം പി​ന്തു​ണ ന​ല്‍​കു​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
ക​ട​ക​ള്‍ തു​റ​ക്കാ​ത്ത​ത് മൂ​ലം പ​ല​രും ദു​രി​ത​ത്തി​ലാ​ണ്. ലോ​ണ്‍ എ​ടു​ത്ത പ​ല​വീ​ടു​ക​ളി​ലും ഷൂ​വും ടൈ​യും കെ​ട്ടി​യ ഗു​ണ്ട​ക​ള്‍ ആ​ണ് ഭീ​ഷ​ണി​യു​മാ​യി എ​ത്തു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ന്നു നി​ല്‍​ക്കു​ന്ന വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കേ​ണ്ട സ​ര്‍​ക്കാ​ര്‍ അ​വ​രെ വിര​ട്ട​ലി​ന്‍റെ ഭാ​ഷ​യി​ല്‍ നേ​രി​ടു​ന്ന​ത് ശ​രി​യ​ല്ല. അ​തു മു​ഖ്യ​മ​ന്ത്രി​ക്കു ചേ​ര്‍​ന്ന​ത​ല്ല. പാ​ര്‍​ട്ടി സെ​ക്ര​ട്ടി​റി​ക്ക് യോ​ജി​ച്ച ഭാ​ഷ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ല്‍ ഇ​രു​ന്ന് ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ത് പി​ണ​റാ​യി​യു​ടെ പ​ഴ​യ രീ​തി​യാ​ണ്. ഇ​ത് കേ​ര​ള​മാ​ണ്. വി​ര​ട്ടി ഭ​രി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​രു​തേ​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
നി​ല​വി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​ശാ​സ്ത്രീ​യ​മാ​ണ്. സ​ര്‍​ക്കാ​ര്‍ വി​ദ​ഗ്ധ​രി​ല്‍ ത​ന്നേ ഇ​തി​ല്‍ ര​ണ്ട് അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന ത​ര​ത്തി​ലാ​ണ് നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍. അ​ത് മാ​റ​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ഴു​തി കൊ​ടു​ക്കു​ന്ന​തി​ല്‍ ഒ​പ്പു​വ​യ്ക്കു​ന്ന​ത് മാ​ത്ര​മാ​ക​രു​ത് മു​ഖ്യ​മ​ന്ത്രി​യു​ടേ​യും മ​ന്ത്രി​മാ​രു​ടെ​യും ജോ​ലി. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ കേ​ര​ള​ത്തി​ല്‍ അ​താ​ണ് ന​ട​ക്കു​ന്ന​ത്.