മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ​ക്ക​ണ്ട് അ​നു​ഗ്ര​ഹം തേടി പ്ര​തി​പ​ക്ഷ​നേ​താ​വ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

24 May 2021

മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ​ക്ക​ണ്ട് അ​നു​ഗ്ര​ഹം തേടി പ്ര​തി​പ​ക്ഷ​നേ​താ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ല​​​മു​​​റമാ​​​റ്റ​​​ത്തി​​​ന്‍റെ ആ​​​വേ​​​ശം കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രി​​​ലും പ്ര​​​ക​​​ട​​​മാ​​​യ​​​തി​​​ന്‍റെ ആ​​​ഹ്ലാ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​യി തെ​​​ഞ്ഞെ​​​ടു​​​ക്കപ്പെട്ടതിനുശേ​​​ഷം മെയ് 23ന് പു​​​ല​​​ര്‍​ച്ചെ​​​യാ​​​ണു വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെത്തി​​​യ​​​ത്. പാ​​​ര്‍​ട്ടി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ലെ​​​ത്തി പാ​​​ര്‍​ട്ടി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ളെയും ക​​​ണ്ട​​​ശേ​​​ഷം ചി​​​ല പൊ​​​തുപ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ത്തു. പു​​ല​​ർ​​ച്ചെ ര​​ണ്ടോ​​ടെ എം​​​എ​​​ല്‍​എ ഹോ​​​സ്റ്റ​​​ലി​​​ല്‍ എ​​ത്തി​​യ സ​​തീ​​ശ​​ൻ, സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ​​​യാ​​​ണ് ആ​​​ദ്യം സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​ത്. മി​​​ക​​​ച്ച സം​​​ഘാ​​​ട​​​ക​​​നാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി പ​​​റ​​​ഞ്ഞു.
യു​​​ഡി​​​എ​​​ഫി​​​നെ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. വി​​​ജ​​​യം കൂ​​​ട്ടാ​​​യ പ്ര​​​വൃ​​​ത്തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഉ​​​ണ്ടാ​​​കേ​​​ണ്ട​​​താ​​​ണ്. പാ​​​ര്‍​ട്ടി ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം തു​​​ട​​​ര്‍​ന്നു കെ​​​പി​​​സി​​​സി ഓ​​​ഫീ​​​സി​​​ലെ​​ത്തി​​യ സ​​​തീ​​​ശ​​​നെ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഷാ​​​ള്‍ അ​​​ണി​​​യി​​​ച്ചു സ്വീ​​​ക​​​രി​​​ച്ചു.
പി​​ന്നീ​​ട്, ഗൗ​​​രീ​​​ശ​​​പ​​​ട്ട​​​ണ​​​ത്തു​​​ള്ള മു​​​തി​​​ര്‍​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം. സു​​​ധീ​​​ര​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി. പാ​​​ര്‍​ട്ടി​​​യി​​​ല്‍ അ​​​ടി​​​മു​​​ടി മാ​​​റ്റം വേ​​​ണ​​​മെ​​​ന്നും എ​​​ന്നാ​​​ല്‍ ആ​​​രെ​​​യും ഉ​​​പ​​​ദ്ര​​​വി​​​ച്ചു​​​കൊ​​​ണ്ടാ​​​വ​​​രു​​​ത് അ​​തെ​​ന്നും സു​​​ധീ​​​ര​​​ന്‍ നി​​ർ​​ദേ​​ശി​​ച്ചു. യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ എം.​​​എം. ഹ​​​സ​​​ന്‍, കെ​​​പി​​​സി​​​സി മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള എ​​​ന്നി​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മു​​​ന്‍ സ്പീ​​​ക്ക​​​ര്‍ പ​​​രേ​​​ത​​​നാ​​​യ ജി.​​​ കാ​​​ര്‍​ത്തി​​​കേ​​​യ​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടുംബാം​​​ഗ​​​ങ്ങ​​​ളെ​​​യും സ​​​ന്ദ​​​ര്‍​ശി​​​ച്ചു. പാ​​​ര്‍​ട്ടി​​​യി​​​ലെ എ​​​ല്ലാ​​​വ​​​രെ​​​യും ഒ​​​രു​​​മി​​​ച്ചു കൊ​​​ണ്ടു​​​പോ​​​കു​​​മെ​​​ന്നു നേ​​​താ​​​ക്ക​​​ളെ സ​​​ന്ദ​​​ര്‍​ശി​​​ച്ച ശേ​​​ഷം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു. ഭ​​​ര​​​ണ​​​പ​​​ക്ഷം ചെ​​​യ്യു​​​ന്ന ന​​​ല്ല കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ഉ​​​പാ​​​ധി​​​ക​​​ളി​​​ല്ലാ​​​ത്ത പി​​​ന്തു​​​ണ ന​​​ല്‍​കു​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.