മൊ​ബൈ​ൽ റേ​ഞ്ചി​നായി മര​ത്തി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ വീ​ണു ഗുരുതര പരുക്ക്

sponsored advertisements

sponsored advertisements

sponsored advertisements

27 August 2021

മൊ​ബൈ​ൽ റേ​ഞ്ചി​നായി മര​ത്തി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ വീ​ണു ഗുരുതര പരുക്ക്

കൂ​ത്തു​പ​റ​മ്പ്: പ്ല​സ്‌​വ​ൺ അപേക്ഷാ വിവരം പ​രി​ശോ​ധി​ക്കാ​ൻ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് തേ​ടി മ​ര​ത്തി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക്കു വീ​ണു ഗു​രു​ത​ര പ​രി​ക്ക്. ചി​റ്റാ​രി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട പ​ന്നി​യോ​ട് കോ​ള​നി​യി​ലെ അ​ന​ന്തു ബാ​ബു (16)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ന​ന്തു​വി​നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് മൊ​ബൈ​ലി​നു റേ​ഞ്ച് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വ​ന​ത്തി​ലെ മ​ര​ത്തി​ൽ ക​യ​റി പ്ല​സ്‌​വ​ൺ അപേക്ഷാ വിവരം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​ന​ന്തു താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ക​ണ്ണൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന​ന്തു​വി​ന്‍റെ ന​ട്ടെ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്.
ക​ണ്ണ​വം മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​മു​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഉ​ൾ​വ​ന​ത്തി​ൽ അ​ല​ഞ്ഞ് നെ​റ്റ്‌​വ​ർ​ക്ക് ക​ണ്ടെ​ത്തി​യും വ​ന്യ​ജീ​വി​ക​ളെ ഭ​യ​ന്നു​മാ​ണ് പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.