മ​ത്സ്യവി​ൽ​പ്പ​ന​ക്കാ​രി​ക്കു നേരേ വീ​ണ്ടും അ​തി​ക്ര​മം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

26 August 2021

മ​ത്സ്യവി​ൽ​പ്പ​ന​ക്കാ​രി​ക്കു നേരേ വീ​ണ്ടും അ​തി​ക്ര​മം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര​​​മ​​​ന​​​യി​​​ൽ വ​​​ഴി​​​യോ​​​ര​​​ത്ത് മീ​​​ൻ വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്ന സ്ത്രീയുടെ മീ​​​ൻകു​​​ട്ട പോ​​​ലീ​​​സ് ത​​​ട്ടി​​​ത്തെ​​​റി​​​പ്പി​​​ച്ച​​​താ​​​യി പ​​​രാ​​​തി. വ​​​ലി​​​യ​​​തു​​​റ സ്വ​​​ദേ​​​ശി​​​നി മ​​​രി​​​യ പു​​​ഷ്പ​​​മാ​​​ണ് ക​​​ര​​​മ​​​ന പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ മ​​​രി​​​യ പു​​​ഷ്പം മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു​​​വി​​​ന് പ​​​രാ​​​തി ന​​​ൽ​​​കി. ക​​​ര​​​മ​​​ന പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം മ​​​രി​​​യ പു​​​ഷ്പം കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി മ​​​ത്സ്യ​​​വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തിവ​​​രി​​​ക​​​യാ​​​ണ്. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​രെ​​​ത്തി ഇ​​​വി​​​ടെ വി​​​ൽ​​​പ​​​ന അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ചു. ഇ​​​തേ​​​ത്തു​​ട​​​ർ​​​ന്ന് ത​​​ർ​​​ക്ക​​​മാ​​​യെ​​​ന്നും ത​​​ന്‍റെ മീ​​​ൻ​​​കു​​​ട്ട പോ​​​ലീ​​​സു​​​കാ​​​ർ ത​​​ട്ടി​​​ത്തെ​​​റി​​​പ്പി​​​ച്ചെ​​​ന്നു​​​മാ​​​ണ് മ​​​രി​​​യ പു​​​ഷ്പ​​​ത്തി​​​ന്‍റെ പ​​​രാ​​​തി. സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം വ​​​ലി​​​യ​​​തു​​​റ​​​യി​​​ൽനി​​​ന്ന് ആ​​​ളു​​​ക​​​ളെ​​​ത്തു​​​ക​​​യും ഇ​​​വ​​​രോ​​​ടൊ​​​പ്പം നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ന​​​ട​​​പ​​​ടി​​​യിൽ പ്ര​​​തി​​​ഷേ​​​ധിക്കുകയും ചെയ്തു. പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ത്ത​​​തോ​​​ടെ റോ​​​ഡ് ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി. വ​​​നി​​​താ പോ​​​ലീ​​​സ് എ​​​ത്തി മ​​​രി​​​യ പു​​​ഷ്പ​​​ത്തെ സ്ഥ​​​ല​​​ത്തു​​​നി​​​ന്നും മാ​​​റ്റി. അ​​​തേ​​​സ​​​മ​​​യം ത​​​ങ്ങ​​​ള​​​ല്ല മീ​​​ൻകു​​​ട്ട ത​​​ട്ടി​​​ത്തെ​​​റി​​​പ്പി​​​ച്ച​​​തെ​​​ന്നും സ​​​മീ​​​പ​​​ത്തെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.