മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാൻ ഹ​ര്‍​ജി

sponsored advertisements

sponsored advertisements

sponsored advertisements

1 July 2021

മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാൻ ഹ​ര്‍​ജി

കൊ​​​ച്ചി: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​തി​​​ര്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. പ്ര​​​ഫ​​​സ​​​ര്‍ അ​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​മ ബോ​​​ധ്യ​​​മു​​​ണ്ടാ​​​യി​​​ട്ടും ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ പ്ര​​​ഫ​​​സ​​​ര്‍ എ​​​ന്നു പേ​​​രി​​​നു മു​​​ന്നി​​​ല്‍ ചേ​​​ര്‍​ത്താ​​ണു ബി​​​ന്ദു ഇ​​​ല​​​ക്ഷ​​​ന്‍ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഇ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക്ര​​​മ​​​ക്കേ​​​ടി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ​​​ല​​​ക്ഷ​​​ന്‍ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു​​​ള്ള നോ​​​ട്ടീ​​​സു​​​ക​​​ളി​​​ലും ബാ​​​ന​​​റു​​​ക​​​ളി​​​ലും ചു​​​വ​​​രെ​​​ഴു​​​ത്തു​​​ക​​​ളി​​​ലും പ്ര​​​ഫ. ബി​​​ന്ദു​​​വെ​​​ന്നാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ബാ​​​ല​​​റ്റ് പേ​​​പ്പ​​​റി​​​ലും ഇ​​​ല​​​ക്ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നി​​​ലും പ്ര​​​ഫ. ബി​​​ന്ദു​​​വെ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി വോ​​​ട്ട​​​ര്‍​മാ​​​രെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചെ​​​ന്നും ഇ​​​തു വോ​​​ട്ട​​​ര്‍​മാ​​​രെ സ്വാ​​​ധീ​​​നി​​​ച്ചു നേ​​​ടി​​​യ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.