മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി​ക്കാ​യി കോൺഗ്രസ് സ​മ​ര​ത്തിന്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 July 2021

മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി​ക്കാ​യി കോൺഗ്രസ് സ​മ​ര​ത്തിന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ കൈ​​​യാ​​​ങ്ക​​​ളി കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​ട്ട് കോ​​ൺ​​ഗ്ര​​സ് പ്ര​​​ത്യ​​​ക്ഷസ​​​മ​​​ര​​ത്തി​​ലേ​​ക്ക്. ​​എ​​​ല്ലാ ജി​​​ല്ലാ ക​​​ള​​​ക്‌ടറേറ്റുക​​​ളി​​​ലേ​​​ക്കും പ്ര​​​തി​​​ഷേ​​​ധമാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കും. ശി​​​വ​​​ൻ​​​കു​​​ട്ടി രാ​​​ജി​​​വ​​​യ്ക്കു​​​ക, ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്കു വേ​​​ണ്ടി പൊ​​​തു​​​ഖ​​​ജ​​​നാ​​​വ് ധൂ​​​ർ​​​ത്ത​​​ടി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാണു സ​​​മ​​​ര​​​മെ​​​ന്നു കെപിസിസി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. ജൂലൈ 30ന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി മ​​​ണ്ഡ​​​ലം ത​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​തേ ആ​​​വ​​​ശ്യ​​​മുന്ന​​​യി​​​ച്ച് വൈ​​​കു​​​ന്നേ​​​രം പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തും. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന കൈ​​​യാ​​​ങ്ക​​​ളി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി അ​​​ന്തി​​​മ​​​മാ​​​യി വി​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി മ​​​ന്ത്രിസ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കോ​​​ട​​​തി​​​യി​​​ൽ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടുമ്പോ​​​ൾ, നി​​​യ​​​മ​​​സ​​​ഭ ത​​​ല്ലി​​​ത്ത​​​ക​​​ർ​​​ക്കാ​​​ൻ നേ​​​തൃ​​​ത്വം കൊ​​​ടു​​​ത്ത​​​യാ​​​ൾ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ​​ ഇ​​​രി​​​ക്കു​​​ന്ന​​​ത് നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കും ധാ​​​ർ​​​മി​​​ക​​​ത​​​യ്ക്കും യോ​​​ജ്യ​​​മ​​​ല്ല. അ​​​തി​​​നാ​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്ക​​​ണം. ഇ​​ല്ലെ​​ങ്കി​​ൽ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.