മ​യി​ല്‍ ഇ​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞു; ന​വ​വരന് ദാരുണാന്ത്യം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

17 August 2021

മ​യി​ല്‍ ഇ​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞു; ന​വ​വരന് ദാരുണാന്ത്യം

തൃശൂർ: പ​​​റ​​​ന്നു​​​വ​​​ന്ന മ​​​യി​​​ല്‍ ഇ​​ടി​​​ച്ച് ന​​​വ​​​ദ​​​മ്പ​​​തി​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു മ​​​റി​​​ഞ്ഞ് ഭ​​​ര്‍​ത്താ​​​വ് മ​​​രി​​​ച്ചു. ഭാ​​​ര്യ​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഓഗസ്റ്റ് 16ന് രാ​​​വി​​​ലെ എ​​​ട്ടേ​​​കാ​​​ലോ​​​ടെ അ​​​യ്യ​​​ന്തോ​​​ള്‍-പു​​​ഴ​​​യ്ക്ക​​​ല്‍ റോ​​​ഡി​​​ല്‍ പ​​​ഞ്ചി​​​ക്ക​​​ലി​​​ലെ ബി​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌ലെ​​റ്റി​​​നു മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പു​​​ന്ന​​​യൂ​​​ര്‍​ക്കു​​​ളം പീ​​​ടി​​​ക​​​പ്പ​​​റ​​​മ്പി​​​ല്‍ മോ​​​ഹ​​​ന​​​ന്‍റെ മ​​​ക​​​ന്‍ പ്ര​​​മോ​​​സ് (34) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഭാ​​​ര്യ വീ​​​ണ​​​യ്ക്കു (26) പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. തൃ​​​ശൂ​​​ര്‍ മാ​​​രാ​​​ര്‍ റോ​​​ഡി​​​ലെ സ്വ​​​കാ​​​ര്യ ബാ​​​ങ്കി​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണു പ്ര​​​മോ​​​സ്. നാ​​​ലു മാ​​​സം മു​​മ്പാ​​യിരുന്നു പ്ര​​​മോ​​​സി​​​ന്‍റെ​​യും വീ​​​ണ​​​യു​​​ടെ​​യും വി​​​വാ​​​ഹം. ഇ​​​വ​​​ര്‍ ബൈ​​​ക്കി​​​ല്‍ പോ​​​കു​​​മ്പോ​​​ള്‍ റോ​​​ഡ് മു​​​റി​​​ച്ചു പ​​​റ​​​ന്ന മ​​​യി​​​ല്‍ പ്ര​​​മോ​​​സി​​​ന്‍റെ നെ​​​ഞ്ചി​​​ല്‍ വ​​​ന്നി​​​ടി​​​ച്ച​​​തി​​​നെത്തു​​​ട​​​ര്‍​ന്ന് ബൈ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു സ​​​മീ​​​പ​​​ത്തെ മ​​​തി​​​ലി​​​ല്‍ ചെ​​​ന്നി​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ബൈ​​​ക്കി​​​ടി​​​ച്ച് മ​​​യി​​​ലും ച​​​ത്തു. മ​​​യി​​​ലി​​​നെ വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോഗ​​സ്ഥ​​ർ കൊ​​​ണ്ടു​​​പോ​​​യി. മ​​​യി​​​ല്‍ വ​​​ന്നി​​​ടി​​​ച്ച​​​തി​​​നെത്തുട​​​ര്‍​ന്നു നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ബൈ​​​ക്ക് മ​​​റ്റൊ​​​രു ബൈ​​​ക്കി​​​നെയും ഇ​​​ടി​​​ച്ചു തെ​​​റി​​​പ്പി​​​ച്ചി​​​രു​​​ന്നു. ആ ​​​ബൈ​​​ക്കി​​​ലെ യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ വാ​​​ടാ​​​ന​​​പ്പി​​​ള്ളി ന​​​ടു​​​വി​​​ല്‍​ക്ക​​​ര വ​​​ട​​​ക്ക​​​ന്‍ വീ​​​ട്ടി​​​ല്‍ മോ​​​ഹ​​​ന​​​ന്‍റെ മ​​​ക​​​ന്‍ ധ​​​നേ​​​ഷി​​​നും (37) പ​​​രി​​​ക്കേ​​​റ്റു. പെ​​​യി​​​ന്‍റ് പ​​​ണി​​​ക്കാ​​​ര​​​നാ​​​യ ധ​​​നേ​​​ഷ് ജോ​​​ലി​​​ക്കു പോ​​​കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ധ​​​നേ​​​ഷി​​​നെ​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വെ​​​സ്റ്റ് സി​​​ഐ​​​യു​​​ടെ​​​യും എ​​​സ്ഐ​​​യു​​​ടെ​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മേ​​​ല്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു.