മ​രം​മു​റി ഉ​ത്ത​ര​വ് വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നു രേ​ഖ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

5 July 2021

മ​രം​മു​റി ഉ​ത്ത​ര​വ് വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നു രേ​ഖ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​രം​​​മു​​​റി ഉ​​​ത്ത​​​ര​​​വ് വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ റ​​​വ​​​ന്യു സെ​​​ക്ര​​​ട്ട​​​റി​​​ക്ക് അ​​​ന്ന​​​ത്തെ റ​​​വ​​​ന്യു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്ത്. നി​​​യ​​​മ വ​​​കു​​​പ്പി​​​ന്‍റെ​​​യും അ​​​ഡീ​​​ഷ​​​ണ​​​ൽ എ​​​ജി​​​യു​​​ടെ​​​യും നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടാ​​​തെ മ​​​രം​​​മു​​​റി ഉ​​​ത്ത​​​ര​​​വ് വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു​​​ള്ള മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​മാ​​​ണു പു​​​റ​​​ത്തു വ​​​ന്ന​​​ത്. മ​​​രംമു​​​റി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് 2020 ഒ​​​ക്ടോ​​​ബ​​​ർ 24ന് ​​​ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​ത്.
എ​​​ന്നാ​​​ൽ, ക​​​ർ​​​ഷ​​​കതാ​​​ത്പ​​​ര്യം മു​​​ൻനി​​​ർ​​​ത്തി മാ​​​ത്ര​​​മാ​​​ണു മ​​​രം​​​മു​​​റി ഉ​​​ത്ത​​​ര​​​വ് വേ​​​ഗ​​​ത്തി​​​ലി​​​റ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തെ​​​ന്നു മു​​​ൻ മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ പ​​​റ​​​ഞ്ഞു. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​ട​​​പെ​​​ടാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ലെ പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശം. റ​​​വ​​​ന്യു പ​​​ട്ട​​​യ ഭൂ​​​മി​​​യി​​​ലെ രാ​​​ജ​​​കീ​​​യ മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഉ​​​ത്ത​​​ര​​​വി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി മ​​​രം മു​​​റി​​​ച്ചു ക​​​ട​​​ത്തി​​​യ​​​തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മി​​​ല്ല. ഇ​​​തി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 1964നു ​​​ശേ​​​ഷം ക​​​ർ​​​ഷ​​​ക​​​ർ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി​​​യ​​​തോ ത​​​നി​​​യെ കി​​​ളി​​​ർ​​​ത്തുവ​​​ന്ന​​​തോ ആ​​​യ രാ​​​ജ​​​കീ​​​യ മ​​​ര​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ മു​​​റി​​​ച്ചു നീ​​​ക്കാ​​​മെ​​​ന്നാ​​​ണു ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ 100 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ഈ​​​ട്ടി​​​മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ൻ ത​​​ന്‍റെ മേ​​​ൽ ആ​​​രു​​​ടെ​​​യും സ​​​മ്മ​​​ർ​​​ദം ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
ക​​​ട്ട​​​മ്പു​​​ഴ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി​​​യ മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2019 ജൂ​​​ണ്‍ 27നു ​​​വ​​​നം മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കെ. ​​​രാ​​​ജു യോ​​​ഗം വി​​​ളി​​​ച്ചി​​​രു​​​ന്നു.
പ​​​ട്ട​​​യഭൂ​​​മി​​​യി​​​ൽ ക​​​ർ​​​ഷക​​​ർ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി​​​യ മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ക്കു​​​ന്ന​​​തി​​​നു വ​​​നം​​​വ​​​കു​​​പ്പ് എ​​​തി​​​ര​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ ച​​​ന്ദ​​​നം, തേ​​​ക്ക്, ഈ​​​ട്ടി, ക​​​രി​​​മ​​​രം എ​​​ന്നി​​​വ മു​​​റി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും വ​​​നംവ​​​കു​​​പ്പ് നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം തേ​​​ടി. റ​​​വ​​​ന്യു മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 2019 സെ​​​പ്റ്റം​​​ബ​​​ർ മൂ​​​ന്നി​​​നു യോ​​​ഗം ചേ​​​ർ​​​ന്നു. ഇ​​​തി​​​ലും രാ​​​ജ​​​കീ​​​യ മ​​​ര​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ മു​​​റി​​​ക്കാ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലെ​​​ത്തി.
തു​​​ട​​​ർ​​​ന്നു സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​ട്ട​​​യം ല​​​ഭി​​​ച്ച​​​ശേ​​​ഷം ക​​​ർ​​​ഷ​​​ക​​​ർ ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി​​​യ മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ക്കു​​​ന്ന​​​തി​​​നു ഭൂ​​​പ​​​തി​​​വ് ച​​​ട്ടം 1964ൽ ​​​ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​യ​​​മ​​​വ​​​കു​​​പ്പി​​​ന്‍റെ​​​യും അ​​​ഡി​​​ഷ​​​ണ​​​ൽ എ​​​ജി​​​യു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യം സ്വ​​​രൂ​​​പി​​​ക്കാ​​​ൻ മ​​​ന്ത്രി ഇ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. പ​​​ക്ഷെ, ഇ​​​തു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ ഉ​​​യ​​​രു​​​ന്ന ആ​​​രോ​​​പ​​​ണം.