യു​വ​തി ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍​ മ​രി​ച്ചു; ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍

sponsored advertisements

sponsored advertisements

sponsored advertisements

22 June 2021

യു​വ​തി ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍​ മ​രി​ച്ചു; ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍

ശാ​സ്താം​കോ​ട്ട: ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ യു​വ​തി തൂ​ങ്ങി മ​രി​ച്ചു. നി​ല​മേ​ല്‍ കൈ​തോ​ട് കു​ള​ത്തി​ൻക​ര​ മേ​ലേ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ത്രി​വി​ക്ര​മ​ന്‍​നാ​യ​രു​ടെ​യും സ​രി​ത​യു​ടെയും മ​ക​ളും പോ​രു​വ​ഴി അ​മ്പ​ല​ത്തുംഭാ​ഗം ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​എം​വി​ഐ എ​സ്.​ കി​ര​ണി​ന്‍റെ ഭാ​ര്യ​യു​മാ​യ വി​സ്മ​യ (24) ആ​ണ് അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ജൂണ്‍ 21നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍​ കാ​ണ​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ മു​ക​ള്‍നി​ല​യി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട വി​സ്മ​യ​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.
സംഭവം സ്ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാര്‍ സ്ത്രീധനത്തിന്‍റെ പേരില്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസവും ഭര്‍ത്താവ് മര്‍ദ്ദിച്ചതായി വിസ്മയ ബന്ധുക്കള്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. സ്ത്രീധനമായി നല്‍കിയ വാഹനം കൊള്ളില്ലെന്ന് പറഞ്ഞാണ് അസഭ്യം പറഞ്ഞതെന്നും മര്‍ദ്ദിച്ചതെന്നും ഈ സന്ദേശങ്ങളിലുണ്ടായിരുന്നു. മര്‍ദ്ദനമേറ്റതിന്‍റെ ചിത്രങ്ങളും വിസ്മയ അയച്ചുനല്‍കി. ഇതിനു പിന്നാലെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ന്ന​തി​നാ​ൽ പി​ന്നീ​ട് പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് എ​ത്തി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. പി​ന്നീ​ട് സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്നു. സ​മു​ദാ​യ​ സം​ഘ​ട​ന​ക​ൾ സ​ഹി​തം ഇ​ട​പെ​ട്ട​ങ്കി​ലും പ​രി​ഹാ​ര​മാ​കാ​തെ ഇ​വ​ർ പി​ണ​ങ്ങി​ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ബി​എ​എം​എ​സി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്ന വി​സ്മ​യ അ​വ​സാ​ന​വ​ര്‍​ഷ പ​രീ​ക്ഷ ക​ഴി​ഞ്ഞ​തോ​ടെ ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ന്‍ സ്വ​യം താ​ത്പര്യമെ​ടു​ത്ത് കി​ര​ണി​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു.
എ​ന്നാ​ല്‍ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ വീ​ണ്ടും തു​ട​ങ്ങി.
സം​ഭ​വ​ത്തെത്തുട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ കി​ര​ണി​നെ ഇ​ന്ന​ലെ വൈ​കി​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശൂ​ര​നാ​ട് പോ​ലീ​സ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സ്ത്രീ​ധ​നപീ​ഡ​ന പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ വി​ഷ​യ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​നും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ സം​ഭ​വ​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ എ​സ്പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി.