രണ്ടാം പിണറായി മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങള്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

18 May 2021

രണ്ടാം പിണറായി മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങള്‍

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ എല്ലാവരും പുതുമുഖങ്ങൾ മതിയെന്ന് സിപിഎം സസ്ഥാന സമിതി തീരുമാനിച്ചു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്ക് ഇക്കാര്യത്തില്‍ ഇളവ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സംസ്ഥാന സമിതി നിലപാട് മാറ്റിയില്ല. എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ , കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, മുഹദ് റിയാസ്, ആർ. ബിന്ദു, വീണ ജോർജ്, വി. അുബ്ദുറഹിമാന്‍ എന്നിവരെയാണ് സംസ്ഥാന സമിതി മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. വകുപ്പുകള്‍ പിന്നീട് തീരുമാനിക്കും. എം.ബി. രാജേഷിനാണ് സ്പീക്കര്‍ പദവി. മുന്‍മന്ത്രി കെ.കെ. ഷൈലജ പാര്‍ട്ടി വിപ്പായി നിയമസഭയില്‍ പ്രവര്‍ത്തിക്കും. മുന്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയായും തീരുമാനിച്ചു.
സിപിഐക്ക് 4 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടാവുക. നാലുപേരും പുതുമുഖങ്ങളാണ്. പി. പ്രസാദ്, കെ. രാജന്‍, ചിഞ്ചുറാണി, ജി.ആര്‍. അനില്‍ എന്നിവര്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കര്‍. സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. ഒരുതവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ ധാരണ.