രണ്ടാം പി​ണ​റാ​യി സര്‍ക്കാര്‍ അധികാരമേറ്റു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

20 May 2021

രണ്ടാം പി​ണ​റാ​യി സര്‍ക്കാര്‍ അധികാരമേറ്റു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു. പി​ണ​റാ​യി​ക്കൊ​പ്പം മ​റ്റു മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു. ച​ട​ങ്ങി​ൽ ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നു​ള്ള 99 എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷം വി​ട്ടു​നി​ന്നു. പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ര്‍ അ​ണി​നി​ര​ന്ന ന​വ​കേ​ര​ള ഗീ​താ​ഞ്ജ​ലി​യു​മാ​യാ​ണ് ച​ട​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് എ​ല്ലാ​വ​രെ​യും നേ​രി​ട്ട് ക​ണ്ട​ശേ​ഷ​മാ​ണ് പി​ണ​റാ​യി വിജയന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്.
പി​ണ​റാ​യി വി​ജ​യ​ന് ശേ​ഷം കെ. ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു, വി. അബ്ദുറഹ്മാൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. റോ​ഷി അ​ഗ​സ്റ്റി​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു, വി. അബ്ദുറഹ്മാൻ എ​ന്നി​വ​ര്‍ ദൈ​വ​നാ​മ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. പി​ണ​റാ​യി അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഗൗ​ര​വം പ്ര​തി​ജ്ഞ​ചെ​യ്തു.

മ​​​ന്ത്രി​​​മാ​​​രും വ​​​കു​​​പ്പു​​​ക​​​ളും
സിപിഎം
• പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി – ആ​​​ഭ്യ​​​ന്ത​​​രം​, വി​​​ജി​​​ല​​​ൻ​​​സ്, ​​​പൊ​​​തു​​​ഭ​​​ര​​​ണം, ​​​ഐ​​​ടി ,​​​പ​​​രി​​​സ്ഥി​​​തി
• കെ.​​​എ​​​ൻ.​​​ ബാ​​​ല​​​ഗോ​​​പാ​​​ൽ – ധ​​​ന​​​കാ​​​ര്യം
• വീ​​​ണ ജോ​​​ർ​​​ജ് – ആ​​​രോ​​​ഗ്യം
• എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ – ത​​​ദ്ദേ​​​ശം, എ​​​ക്സൈ​​​സ്
• കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ – ദേ​​​വ​​​സ്വം, ​​​പി​​​ന്നാ​​​ക്ക​​​ക്ഷേ​​​മം
• പി.​​​ രാ​​​ജീ​​​വ് – വ്യ​​​വ​​​സാ​​​യം, നി​​​യ​​​മം
• വി.​​​എ​​​ൻ.​​​വാ​​​സ​​​വ​​​ൻ – സ​​​ഹ​​​ക​​​ര​​​ണം, ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ
• സ​​​ജി ചെ​​​റി​​​യാ​​​ൻ – ഫി​​​ഷ​​​റീ​​​സ്, ​​​സാം​​​സ്കാ​​​രി​​​കം
• വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി – വി​​​ദ്യാ​​​ഭ്യാ​​​സം, തൊ​​​ഴി​​​ൽ
• മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് -പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്,​​​ ടൂ​​​റി​​​സം
• ഡോ.​​​ആ​​​ർ.​​​ ബി​​​ന്ദു – ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം
• വി.​​​അ​​​ബ്ദു​​​ റ​​​ഹ്‌മാ​​​ൻ – ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മം, ​​​പ്ര​​​വാ​​​സി​​​കാ​​​ര്യം

സിപിഐ
• കെ.​​​ രാ​​​ജ​​​ൻ – റ​​​വ​​​ന്യു
• പി.​​​ പ്ര​​​സാ​​​ദ് -കൃ​​​ഷി
• ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ -ഭ​​​ക്ഷ്യം,​​​ പൊ​​​തു​​​വി​​​ത​​​ര​​​ണം
• ജെ.​​​ ചി​​​ഞ്ചു​​​റാ​​​ണി – മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണം ,​​​ക്ഷീ​​​ര​​​വി​​​ക​​​സ​​​നം

മ​​​റ്റു ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളി​​​ലെ മ​​​ന്ത്രി​​​മാ​​​രും വ​​​കു​​​പ്പു​​​ക​​​ളും
• റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ (കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം) – ജ​​​ല​​​വി​​​ഭ​​​വം
• കെ.​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി (ജ​​​ന​​​താ​​​ദ​​​ൾ-​​​എ​​​സ്) – വൈ​​​ദ്യു​​​തി
• എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ (എ​​​ൻ​​​സി​​​പി – വ​​​നം
• ആ​​​ന്‍റ​​​ണി രാ​​​ജു (ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്) – ഗ​​​താ​​​ഗ​​​തം
• അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർകോ​​​വി​​​ൽ (ഐ​​​എ​​​ൻ​​​എ​​​ൽ )- തു​​​റ​​​മു​​​ഖം, ​​​മ്യൂ​​​സി​​​യം.