രാ​ജ്യ​സ​ഭാ തെരഞ്ഞെടുപ്പ്; ഉ​റ​പ്പ് ക​മ്മീ​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു

sponsored advertisements

sponsored advertisements

sponsored advertisements

31 March 2021

രാ​ജ്യ​സ​ഭാ തെരഞ്ഞെടുപ്പ്; ഉ​റ​പ്പ് ക​മ്മീ​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള മൂ​​​ന്നു രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഈ ​​​നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ല​​​യ​​​ള​​​വി​​​ല്‍ത​​​ന്നെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​​ട​​​ത്തു​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ക്കാ​​​ല്‍ ഉ​​​റ​​​പ്പു​​ന​​​ല്‍​കി​​​യ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ തീ​​​രു​​​മാ​​​നം പി​​​ന്‍​വ​​​ലി​​​ച്ചു. രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മ​​​ര​​​വി​​​പ്പി​​​ച്ച​​​തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​യും എ​​​സ്. ശ​​​ര്‍​മ എം​​എ​​​ല്‍എ​​​യും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​ണു ക​​​മ്മീ​​​ഷ​​​ന്‍ പൊ​​​ടു​​​ന്ന​​​നെ നി​​​ല​​​പാ​​​ടു മാ​​​റ്റി​​​യ​​​ത്. നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ല​​​യ​​​ള​​​വി​​​ല്‍ത്ത​​​ന്നെ രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി നേ​​​ര​​​ത്തെ സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് ഹ​​​ര്‍​ജി​​​ക​​​ള്‍ ഏ​​​പ്രി​​​ല്‍ ഏ​​​ഴി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു. ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് ഉ​​​ട​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​മെ​​​ന്നു ക​​​മ്മീ​​ഷ​​​ന്‍ ന​​​ല്‍​കി​​​യ സ്റ്റേ​​​റ്റ്‌​​​മെ​​​ന്‍റി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​ലേ​​​റെ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ന്‍ ഈ ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ പി​​​ന്നീ​​​ട് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. നേ​​​ര​​​ത്തേ ന​​​ല്‍​കി​​​യ വാ​​​ക്കാ​​​ലു​​​ള്ള ഉ​​​റ​​​പ്പു പി​​​ന്‍​വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. കൂ​​​ടു​​​ത​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ഹ​​​ര്‍​ജി​​​ക​​​ള്‍ ഏ​​​പ്രി​​​ല്‍ അ​​​ഞ്ചി​​​ലേ​​​ക്കു മാ​​​റ്റി.