രാ​ജ​വെ​മ്പാ​ല​യു​ടെ ക​ടി​യേ​റ്റു മൃഗശാലാ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 July 2021

രാ​ജ​വെ​മ്പാ​ല​യു​ടെ ക​ടി​യേ​റ്റു മൃഗശാലാ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

തി​​​രു​​​വന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ രാ​​​ജ​​​വെമ്പാ​​​ല​​​യു​​​ടെ ക​​​ടി​​​യേ​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു. കാ​​​ട്ടാ​​​ക്ക​​​ട കു​​​ട്ട​​​പ്പൂ അ​​​മ്പൂ​​​രി പ്ലാ​​​വി​​​ള വീ​​​ട്ടി​​​ൽ എ. ​​​ഹ​​​ർ​​​ഷാ​​​ദ് (45) ആ​​​ണു മ​​​രി​​​ച്ച​​​ത്. ജൂണ്‍ ഒന്ന് ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ ആ​​​നി​​​മ​​​ൽ കീ​​​പ്പ​​​റാ​​​യി ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം. കൂ​​​ട് വൃ​​​ത്തി​​​യാ​​​ക്കു​​​ക​​​യും ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ഹ​​​ർ​​​ഷാ​​​ദി​​​നു ക​​​ടി​​​യേ​​​റ്റ​​​ത്. കൂ​​​ടി​​​ന്‍റെ പി​​​ന്നി​​​ലെ ഭാ​​​ഗം വൃ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം പു​​റ​​ത്തേ​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ വ​​​ല​​​തു​​​കൈ​​​യി​​​ൽ ക​​​ടി​​​യേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​​ടി​​​യേ​​​റ്റ ഉ​​​ട​​​ൻ പാമ്പ് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​തി​​​രി​​​ക്കാ​​​നാ​​​യി ഹ​​​ർ​​​ഷാ​​​ദ് കൂ​​​ട് അ​​​ക​​​ത്തുനി​​​ന്ന് അ​​​ട​​​ച്ചു. കു​​​ഴ​​​ഞ്ഞു വീ​​​ഴു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് കൂ​​​ടി​​​ന്‍റെ വാ​​​തി​​​ലി​​​ൽ ശ​​​ക്തി​​​യാ​​​യി അ​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തു​​ക​​ണ്ട മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ർ ഓ​​ടി​​യെ​​ത്തി ഹ​​​ർ​​​ഷാ​​​ദി​​​നെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. 20 വ​​​ർ​​​ഷ​​​മാ​​​യി തി​​രു​​വ​​ന​​ന്ത​​പു​​രം മൃ​​ഗ​​ശാ​​ല​​യി​​ൽ അ​​​നി​​​മ​​​ൽ കീ​​​പ്പ​​​റാ​​​ണ് ഹ​​ർ​​ഷാ​​ദ്. ഭാ​​​ര്യ: ഷീ​​​ജ. മ​​​ക​​​ൻ: അ​​​ബി​​​ൻ.