രാ​മ​നാ​ട്ടു​ക​ര​യി​ല്‍ വീണ്ടും അപകടം; ര​ണ്ടു​ മരണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

29 June 2021

രാ​മ​നാ​ട്ടു​ക​ര​യി​ല്‍ വീണ്ടും അപകടം; ര​ണ്ടു​ മരണം

കോ​​​ഴി​​​ക്കോ​​​ട്: രാ​​​മ​​​നാ​​​ട്ടു​​​ക​​​ര​​​യി​​​ല്‍ ജീ​​​പ്പും ലോ​​​റി​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ര​​​ണ്ടു​​​പേ​​​ര്‍ മ​​​രി​​​ച്ചു. കോ​​​ട്ട​​​യം പു​തു​പ്പ​ള്ളി വെ​​​ട്ടി​​​ക്കാ​​​ട്ട് ഹൗ​​​സി​​​ല്‍ വി.​​​കെ.​​​ ശ​​​ശി​​​യു​​​ടെ മ​​​ക​​​ന്‍ ശ്യാം ​​​ശ​​​ശി, ക​​​ണ്ണൂ​​​ര്‍ കൊ​​​ട്ടി​​​യൂ​​​ര്‍, അ​​​മ്പാ​​​യ​​​ത്തോ​​​ട് സ്വ​​​ദേ​​​ശി പു​​​ന്ന​​​ക്കാ​​​പ്പ​​​ട​​​വി​​​ല്‍ ജോ​​​ർ​​​ജ് പി. ​​​ആ​​​ന്‍റ​​​ണി​​​ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ജൂണ്‍ 28നു പു​​​ല​​​ര്‍​ച്ചെ ര​​​ണ്ടി​​​നു ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ രാ​​​മ​​​നാ​​​ട്ടു​​​ക​​​ര ഫ്‌​​​ളൈ ഓ​​​വ​​​റി​​​നു സ​​​മീ​​​പ​​​ത്തെ പെ​​​ട്രോ​​​ള്‍ പ​​​മ്പി​​​നു മു​​​ന്നി​​​ലാ​​​ണ് അ​​​പ​​​ക​​​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മൈ​​​സൂ​​​രു​​​വി​​​ല്‍നി​​​ന്നു ചേ‌​​​ളാ​​​രി​​​യി​​​ലേ​​​ക്കു വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​മാ​​​യി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ലോ​​​റി​​​യു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ ത​​​ക​​​ര്‍​ന്ന ജീ​​​പ്പി​​​ല്‍നി​​​ന്നു ര​​​ണ്ടു​​​പേ​​​രെ​​​യും പു​​​റ​​​ത്തെ​​​ടു​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​ കൊ​​​ണ്ടു​​​പോ​​​വും വ​​​ഴി​​​യാ​​​ണു മ​​​രി​​​ച്ച​​​ത്.
വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ​​​യാ​​​ണു ജീ​​​പ്പ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പെ​​​ട്ട​​​തെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ജീ​​​പ്പി​​​ല്‍ സാ​​​നി​​​റ്റൈ​​​സ​​​റും ഗ്ലൗ​​​സു​​​മാ​​​യി​​​രു​​​ന്നു ഉ​​​ള്ള​​​ത്. സ്‌​​​റ്റോ​​​ക്കെ​​​ടു​​​ത്തു മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​താ​​​വാ​​​മെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം. സം​​​ഭ​​​വ​​​ത്തി​​​ല്‍ ഫ​​​റോ​​​ക്ക് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ര​​​ണ്ടു​​​പേ​​​രു​​​ടെയും മൃ​​​ത​​​ദേ​​​ഹം ഇ​​​ന്‍​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ട​​​ത്തി​​​നുശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു​​​ വി​​​ട്ടു​​​കൊ​​​ടു​​​ത്തു.