രാ​മ​നാ​ട്ടു​ക​ര​യി​ല്‍ ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ മ​രി​ച്ചു

sponsored advertisements

sponsored advertisements

sponsored advertisements

22 June 2021

രാ​മ​നാ​ട്ടു​ക​ര​യി​ല്‍ ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര​യി​ല്‍ ജൂണ്‍ 21-നുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് എ​ട്ടു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഇ​വ​ര്‍​ക്കെ​തി​രേ ഐ​പി​സി 399 പ്ര​കാ​രം കൊ​ള്ള​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു. ജൂണ്‍ 21നു പു​ല​ര്‍​ച്ചെ 4.40ന് ​രാ​മ​നാ​ട്ടു​ക​ര​യ്ക്ക​ടു​ത്ത് പു​ളിഞ്ചോ​ടി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ കോ​പ്പം മു​ള​യ​ന്‍​കാ​വ് വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് നാ​സ​ര്‍ (28), ചെ​ർ​പ്പു​ള​ശേ​രി ചെ​ങ്കു​ഴി പു​ത്ത​ന്‍​പീ​ടി​യേ​ക്ക​ല്‍ സു​ബൈ​ര്‍ (36), പു​ത്ത​ന്‍​പീ​ടി​യേ​ക്ക​ല്‍ അ​സൈ​നാ​ര്‍ (25), ചെ​ങ്കു​ഴി കാ​വും​കു​ളം മു​ഹ​മ്മ​ദ് സ​ഹീ​ര്‍ (26), ചെ​ങ്കു​ഴി കൂ​ട​മം​ഗ​ലം വീ​ട്ടി​ല്‍ താ​ഹി​ര്‍ (23) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​നു പ​ങ്കു​ണ്ടെ​ന്ന പ്രാ​ഥ​മി​ക വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ല്‍ എ​ത്തി പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട്ടു​നി​ന്നു നാ​ദാ​പു​ര​ത്തേ​ക്കു സി​മ​ന്‍റുമാ​യി വന്ന ലോ​റി​യി​ല്‍ ബൊ​ലേ​റോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ജീ​പ്പ് മൂ​ന്നു​ത​വ​ണ മ​ല​ക്കം മ​റി​ഞ്ഞു. വാ​ഹ​നം പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു ജീ​പ്പെ​ന്നു ലോ​റി ഡ്രൈ​വ​ര്‍ എ​ട​ക്ക​ര സ്വ​ദേ​ശി സാ​ഹി​ര്‍ പ​റ​ഞ്ഞു. ഫ​റോ​ക്ക് പോ​ലീ​സ് സാ​ഹി​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ള്‍​ക്കെ​തി​രേ മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്തു.
ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​വ​രാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സു​ഹൃ​ത്തി​നെ സ്വീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു ഇ​വ​ര്‍ പാ​ല​ക്കാ​ട്ടു നി​ന്നെ​ത്തി​യ​തെ​ന്നാ​ണു പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​വ​ര്‍​ക്കൊ​പ്പം മ​റ്റു ര​ണ്ടു വ​ണ്ടി​ക​ളി​ല്‍ കൂ​ടി യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു വ​ന്ന ഇ​വ​ര്‍ രാ​മ​നാ​ട്ടു​ക​ര​യി​ലെ അ​പ​ക​ടസ്ഥ​ല​ത്ത് എ​ന്തി​നാ​ണെ​ത്തി​യ​തെ​ന്ന​തു ദു​രൂ​ഹ​മാ​ണ്. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ ബൊ​ലേ​റോ​യി​ല്‍ ഗ​ള്‍​ഫി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന ചി​ല വ​സ്തു​ക്ക​ളു​ണ്ടാ​യി​രു​ന്നു. സ്വ​ര്‍​ണം കൊ​ണ്ടു​വ​രു​ന്ന വി​വ​ര​മ​റി​ഞ്ഞ് പാ​ല​ക്കാ​ട്ടു​നി​ന്ന്, അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സം​ഘം ക​രി​പ്പൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം. ഇ​തി​നു സ​മാ​ന​മാ​യി​ത്ത​ന്നെ ക​ണ്ണൂ​രി​ല്‍​നി​ന്നു​ള്ള ക​വ​ര്‍​ച്ചസം​ഘ​വും ക​രി​പ്പൂ​രി​ല്‍ എ​ത്തി​യി​രു​ന്ന​താ​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ക​രു​തു​ന്ന​ത്.