റി​​​സ​​​ബാ​​​വ അന്തരിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

14 September 2021

റി​​​സ​​​ബാ​​​വ അന്തരിച്ചു

കൊ​​​ച്ചി: മ​​​ല​​​യാ​​​ളസി​​​നി​​​മ​​​യി​​​ല്‍ വി​​​ല്ല​​​ന്‍വേ​​​ഷ​​​ത്തി​​​നു വേ​​​റി​​​ട്ട മാ​​​നം ന​​​ല്കി​​​യ ച​​​ല​​​ച്ചി​​​ത്ര, സീ​​​രി​​​യ​​​ല്‍ ന​​​ട​​​നും ഡ​​​ബ്ബിം​​​ഗ് ആ​​​ര്‍​ട്ടി​​​സ്റ്റു​​​മാ​​​യ റി​​​സ​​​ബാ​​​വ (60) അ​​​ന്ത​​​രി​​​ച്ചു. വൃ​​​ക്ക​​​രോ​​​ഗ​​ത്തി​​നു ചി​​​കി​​​ത്സ​​​യി​​ൽ ക​​ഴി​​യ​​വെ സെപ്റ്റംബര്‍ 13ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്ന​​​ര​​​യോ​​​ടെ കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. രോ​​​ഗം മൂ​​​ര്‍​ച്ഛി​​​ച്ച​​​തി​​​നെ​ത്തുട​​​ര്‍​ന്നു വെ​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്-19 ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് പൊ​തു​ദ​ർ​ശ​നം ഒ​ഴി​വാ​ക്കി.
നാ​​ട​​ക​​ത്തി​​ൽ​​നി​​ന്നു സി​​നി​​മ​​യി​​ലെ​​ത്തി​​യ റി​​സ​​ബാ​​വ, സി​​​ദ്ദി​​​ഖ്-​​ലാ​​​ല്‍ ചി​​​ത്ര​​മാ​​യ ഇ​​​ന്‍ ഹ​​​രി​​​ഹ​​​ര്‍ ന​​​ഗ​​​റി​​​ലെ ജോ​​​ണ്‍ ഹോ​​​നാ​​​യി എ​​​ന്ന വി​​​ല്ല​​​ന്‍വേ​​​ഷ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ശ്ര​​​ദ്ധേ​​​യ​​​നാ​​​യ​​​ത്. നൂ​​​റ്റ​​​മ്പ​​​തോ​​​ളം ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ വി​​​ല്ല​​​നാ​​​യും സ്വ​​​ഭാ​​​വ​​​ന​​​ട​​​നാ​​​യും വേ​​ഷ​​മി​​ട്ടു​. ഇ​​​രു​​​പ​​​തോ​​​ളം സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ച്ചു. 1984ല്‍ ​​​വി​​​ഷു​​​പ്പ​​​ക്ഷി എ​​​ന്ന ചി​​​ത്ര​​​ത്തി​​​നു​​​വേ​​​ണ്ടി ആ​​​ദ്യ​​​മാ​​​യി കാ​​​മ​​​റ​​​യ്ക്കു മു​​​ന്നി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും ചി​​​ത്രം റി​​​ലീ​​​സാ​​​യി​​​ല്ല. 1990ല്‍ ​​​ഷാ​​​ജി കൈ​​​ലാ​​​സി​​​ന്‍റെ ഡോ​​​ക്ട​​​ര്‍ പ​​​ശു​​​പ​​​തി​​​യി​​​ല്‍ പാ​​​ര്‍​വ​​​തി​​​യു​​​ടെ നാ​​​യ​​​ക​​​നാ​​​യി. അ​​​തേ​​​ വ​​​ര്‍​ഷമാ​​യി​​രു​​ന്നു “ഇ​​​ന്‍ ഹ​​​രി​​​ഹ​​​ര്‍ ന​​​ഗ​​റും’ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​ത്. മ​​​മ്മൂ​​​ട്ടി നാ​​​യ​​​ക​​​നാ​​​യ “വ​​​ണ്‍’ ആ​​​ണ് അ​​​വ​​​സാ​​​ന ചി​​​ത്രം. എ​​​റ​​​ണാ​​​കു​​​ളം തോ​​​പ്പും​​​പ​​​ടി​​യി​​ൽ പ​​​രേ​​​ത​​​രാ​​​യ കെ.​​​ഇ.​ മു​​​ഹ​​​മ്മ​​​ദ് ഇ​​​സ്മാ​​​യി​​​ൽ-​​സൈ​​​ന​​​ബ​ ദമ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. ഭാ​​​ര്യ: ജ​​​മീ​​​ല ബീ​​​വി. മ​​​ക​​​ള്‍: ഫി​​​റൂ​​​സ സ​​​ഹ​​​ല്‍. മ​​​രു​​​മ​​​ക​​​ന്‍: സ​​​ഹ​​​ല്‍.