റോക്കറ്റാക്രമണം; ഇസ്രയേലിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ടു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 May 2021

റോക്കറ്റാക്രമണം; ഇസ്രയേലിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ടു

ചെ​റു​തോ​ണി: ഇ​സ്ര​യേ​ലി​നെ​തി​രേ ഗാ​സ​യി​ലെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി നേഴ്സ് കൊ​ല്ല​പ്പെ​ട്ടു. ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി​നി കാ​ഞ്ഞി​രം​താ​നം സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ സൗ​മ്യ (32) ആ​ണു മ​രി​ച്ച​ത്. കെ​യ​ർ​ടേ​ക്ക​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന സൗമ്യ കീ​രി​ത്തോ​ട്ടി​ലു​ള്ള ഭ​ർ​ത്താ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ അ​ഷ്ക്ക​ലോ​ൺ ന​ഗ​ര​ത്തി​ലെ ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് റോ​ക്ക​റ്റ് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​സ്ര​യേ​ലി​ലു​ള്ള ബ​ന്ധു​വാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ​മാ​രാ​യ സ​തീ​ശ​ന്‍റെ​യും സാ​വി​ത്രി​യു​ടെ​യും മ​ക​ളാ​ണ്. ഏ​ഴു വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ലാ​ണ്. ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് നാ​ട്ടി​ൽ വ​ന്ന​ത്. ഏ​ക മ​ക​ൻ അ​ഡോ​ണ്‍.