റോ​ഷി അ​ഗ​സ്റ്റി​ൻ മ​ന്ത്രി​യാ​കും, എ​ൻ. ജ​യ​രാ​ജ് ചീ​ഫ് വി​പ്പ്

sponsored advertisements

sponsored advertisements

sponsored advertisements

18 May 2021

റോ​ഷി അ​ഗ​സ്റ്റി​ൻ മ​ന്ത്രി​യാ​കും, എ​ൻ. ജ​യ​രാ​ജ് ചീ​ഫ് വി​പ്പ്

തൊ​ടു​പു​ഴ: എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ അ​നു​വ​ദി​ച്ചു കി​ട്ടി​യ ര​ണ്ട് ക്യാ​ബി​ന​റ്റ് റാ​ങ്ക് പ​ദ​വി​യി​ലേ​ക്ക് ആ​ളെ തീ​രു​മാ​നി​ച്ച് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം. മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​റാ​യ റോ​ഷി അ​ഗ​സ്റ്റി​നേ​യും, ചീ​ഫ് വി​പ്പാ​യി ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യ ഡോ ​എ​ന്‍. ജ​യ​രാ​ജി​നെ​യും തീ​രു​മാ​നി​ച്ചു. പാ​ർ​ട്ടി തീ​രു​മാ​നം അ​റി​യി​ച്ച് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. ര​ണ്ട് മ​ന്ത്രി​സ്ഥാ​ന​ത്തി​ന് വേ​ണ്ടി എ​ൽ​ഡി​എ​ഫി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ആ​ദ്യാ​വ​സാ​നം നി​ല​പാ​ടെ​ടു​ത്തി​രു​ന്നെ​ങ്കി​ലും സി​പി​എം വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്ന ആ​ദ്യ​ജ​ന​പ്ര​തി​നി​ധി​യാണ് റോഷി അഗസ്റ്റിന്‍. കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ ആ​യ ഡോ ​എ​ന്‍. ജ​യ​രാ​ജ് നാ​ലാം ത​വ​ണ​യാ​ണ് തു​ട​ര്‍​ച്ച​യാ​യി നി​യ​മ​സ​ഭ​യി​ല്‍ എ​ത്തു​ന്ന​ത്.