റ​വ.​ഡോ. ആ​ന്‍റ​ണി നി​ര​പ്പേ​ൽ അ​ന്ത​രി​ച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

21 July 2021

റ​വ.​ഡോ. ആ​ന്‍റ​ണി നി​ര​പ്പേ​ൽ അ​ന്ത​രി​ച്ചു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യി​​ലെ മു​​തി​​ർ​​ന്ന വൈ​​ദി​​ക​​നും നി​ര​വ​ധി വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സ്ഥാ​​പ​​ക​​നും എ​​ക്യു​​മെ​​നി​​ക്ക​​ൽ പ്ര​​സ്ഥാ​​ന​​ത്തി​​ലെ മു​​ൻ​​നി​​ര നേ​​താ​​വു​​മാ​​യ റ​​വ.​​ഡോ. ആ​​ന്‍റ​​ണി നി​​ര​​പ്പേ​​ൽ (85) അ​​ന്ത​​രി​​ച്ചു. മു​​ണ്ട​​ക്ക​​യം മെ​​ഡി​​ക്ക​​ൽ ട്രസ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ ജൂലൈ 20ന് ഉ​​ച്ച​​യ്ക്ക് 12നാ​​യി​​രു​​ന്നു വി​​യോ​​ഗം.
ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ, ചി​​റ​​ക്ക​​ട​​വ് സെ​​ന്‍റ് ഇ​​ഫ്രേം​​സ് ഹൈ​​സ്കൂ​​ൾ, ഇ​​ട​​ക്കു​​ന്നം മേ​​രിമാ​​താ പ​​ബ്ലി​​ക് സ്കൂ​​ൾ, ചെ​​ങ്ങ​​ളം എ​​സ്എ​​ച്ച് സ്കൂ​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ സ്ഥാ​​പ​​ക​​നാ​​ണ്. അ​​ക്കഡേമി​​ക്, പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ഴ്സു​​ക​​ളോ​​ടെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പെ​​രു​​വ​​ന്താ​​നം, മു​​ക്കൂ​​ട്ടു​​ത​​റ, പൊ​​ൻ​​കു​​ന്നം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് കോ​​ള​​ജു​​ക​​ൾ സ്ഥാ​​പി​​ച്ച് കേ​​ര​​ള​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ള്ള പ്രൈ​​വ​​റ്റ് കോ​​ള​​ജ് ഗ്രൂ​​പ്പാ​​യി വ​​ള​​ർ​​ത്തി. എ​​ൻ​​ട്ര​​ൻ​​സ്, സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​രീ​​ക്ഷ​​ക​​ളി​​ൽ ദേ​​ശീ​​യ-​സം​​സ്ഥാ​​ന​​ വി​​ജ​​യ​​ങ്ങ​​ളും റാ​​ങ്കു​​ക​​ളു​​മാ​​യി ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ മു​​ൻ​​നി​​ര​​യി​​ലാ​​ണ്. ചെ​​ങ്ങ​​ളം മേ​​ഴ്സി, ചി​​റ​​ക്ക​​ട​​വ് മാ​​ർ ഇ​​ഫ്രേം​​സ് ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ സ്ഥാ​​പ​​ന​​ത്തി​​ലും നേ​​തൃ​​ത്വം വ​​ഹി​​ച്ചു.
കം​​പ്യൂ​​ട്ട​​ർ പ​​ഠ​​നം ന​​ഗ​​ര​​ങ്ങ​​ളി​​ൽ മാ​​ത്രം ല​​ഭ്യ​​മാ​​യി​​രി​​ക്കെ 1992ൽ ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് കം​​പ്യൂ​​ട്ട​​ർ കോ​​ള​​ജ് സ്ഥാ​​പി​​ച്ച് എം​​സി​​എ ഉ​​ൾ​​പ്പെ​​ടെ​യു​ള്ള കോ​ഴ്സു​ക​ൾ തു​​ട​​ങ്ങി. നി​​ല​​യ്ക്ക​​ൽ സെ​​ന്‍റ് തോ​​മ​​സ് എ​​ക്യു​​മെ​​നി​​ക്ക​​ൽ ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ സ്ഥാ​​പ​​ക​​രി​​ൽ പ്ര​​ധാ​​നി​​യും ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ എ​​ക്യു​​മെ​​നി​​ക്ക​​ൽ സൊ​​സൈ​​റ്റി​​യു​​ടെ പ്രീ​​സ്റ്റ് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്നു.
1936 സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​നു ചെ​​ങ്ങ​​ളം നി​​ര​​പ്പേ​​ൽ മ​​ത്താ​​യി-​​റോ​​സ ദമ്പ​​തി​​ക​​ളു​​ടെ പു​​ത്ര​​നാ​​യി ജ​​നി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി പാ​​റേ​​ൽ, ആ​​ലു​​വ സെ​​ന്‍റ് ജോ​​സ​​ഫ്സ് സെ​​മി​​നാ​​രി​​ക​​ളി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷം 1963 മാ​​ർ​​ച്ച് 11നു ​​ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടി​​ൽ​​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു.
1971ൽ ​​ബെ​​ൽ​​ജി​​യ​ത്തി​ലെ ലു​​വെ​യ്ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​നി​​ന്നു ഡോ​​ക്ട​​റേ​​റ്റ് നേ​​ടി. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​റും പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യി​​ൽ ചി​​റ​​ക്ക​​ട​​വ്, പൊ​​ൻ​​കു​​ന്നം, ആ​​ന​​ക്ക​​ല്ല്, വെ​​ളി​​ച്ചി​​യാ​​നി, എ​​ലി​​ക്കു​​ളം, കൂ​​വ​​പ്പ​​ള്ളി പ​​ള്ളി​​ക​​ളി​​ൽ വി​​കാ​​രി​​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. അ​​മേ​​രി​​ക്ക​​യി​​ലെ മോ​​ബി​​ൽ രൂ​​പ​​ത​​യി​​ലും ശു​​ശ്രൂ​​ഷ ചെ​​യ്തു.
സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: പ​രേ​ത​യാ​യ അ​​ന്ന​​മ്മ തെ​​ക്കേ​​മു​​റി (ആ​​ല​​ക്കോ​​ട്), സ്ക​റി​യ നി​​ര​​പ്പേ​​ൽ (കാ​​സ​​ർ​​ഗോ​​ഡ്), മാ​​ത്യു നി​​ര​​പ്പേ​​ൽ (ക​​ണ്ണൂ​​ർ), ഇ​​മ്മാ​​നു​​വേ​​ൽ നി​​ര​​പ്പേ​​ൽ (ചെ​​ങ്ങ​​ളം), ഫി​​ലോ​​മി​​ന വെ​​ട്ടി​​ക്കു​​ഴി​​യി​​ൽ (ഇ​​ള​​ങ്ങു​​ളം), പ​​രേ​​ത​​രാ​​യ ജോ​​സ​​ഫ് നി​​ര​​പ്പേ​​ൽ (പാ​​ണ​​പി​​ലാ​​വ്), സി​​സ്റ്റ​​ർ വി​​ല്ല​​നോ​​വ എ​​ഫ്സി​​സി, സി​​സ്റ്റ​​ർ സോ​​ഫി റോ​​സ് എ​​സ്എ​​ച്ച്. ഫാ. ​​ജോ​​ബി നി​​ര​​പ്പേ​​ൽ (കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത, ക​​ണ​​മ​​ല സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി വി​​കാ​​രി), ഫാ. ​​മാ​​ത്യു നി​​ര​​പ്പേ​​ൽ (ഛാന്ദ) ​എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​പു​​ത്ര​ന്മാ​​രും ഫാ. ​​ആ​​ന്‍റ​​ണി തെ​​ക്കേ​​മു​​റി (ത​​ല​​ശേ​​രി), ഫാ. ​​ജോ​​സ് തെ​​ക്കേ​​മു​​റി (ബി​​ജ്നോ​​ർ) എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​രീ പു​​ത്ര​ന്മാ​രും സി​​സ്റ്റ​​ർ ആ​​ൻ​​രൂ​​പ ഡി​​എം സ​​ഹോ​​ദ​​രീ​​പു​​ത്രി​​യു​​മാ​​ണ്.