ലതികാ സുഭാഷ് എൻസിപിയിലേക്ക്‌

sponsored advertisements

sponsored advertisements

sponsored advertisements

24 May 2021

ലതികാ സുഭാഷ് എൻസിപിയിലേക്ക്‌

കോ​​ട്ട​​യം: മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ല​​തി​​കാ സു​​ഭാ​​ഷ് എ​​ൻ​​സി​​പി​​യി​​ലേ​​ക്ക്. കോ​​ണ്‍​ഗ്ര​​സ് സ്വ​​ഭാ​​വ​​മു​​ള്ള ഒ​​രു ദേ​​ശീ​​യ പാ​​ർ​​ട്ടി​​യെ​​ന്ന നി​​ല​​യി​​ലാ​​ണ് എ​​ൻ​​സി​​പി​​യി​​ൽ ചേ​​രു​​ന്ന​​തെ​​ന്ന് ല​​തി​​ക പ​​റ​​ഞ്ഞു. കോ​​ണ്‍​ഗ്ര​​സി​​ന്‍റെ മു​​ൻ പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി​​യം​​ഗ​​മാ​​യ പി.​​സി. ചാ​​ക്കോ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് എ​​ൻ​​സി​​പി​​യു​​ടെ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​റ്റ​​ത്. പി.​​സി. ചാ​​ക്കോ​​യുമായി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ലാ​​ണ് എ​​ൻ​​സി​​പി​​യി​​ൽ ചേ​​രാ​​ൻ ല​​തി​​ക തീ​​രു​​മാ​​നി​​ച്ച​​ത്. അ​​ടു​​ത്തദി​​വ​​സം ഇ​​തു സം​​ബ​​ന്ധി​​ച്ച പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കും. കോ​​ണ്‍​ഗ്ര​​സി​​ലെ അ​​തൃ​​​പ്ത​​രെ​​യും പു​​റ​​ത്താ​​ക്കി​​യ​​വ​​രെ​​യും ല​​ക്ഷ്യ​​മി​​ട്ടാ​​ണ് എ​​ൻ​​സി​​പി നീ​​ങ്ങു​​ന്ന​​ത്. ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ബി​​ജെ​​പി​​ക്ക് ശ​​ക്ത​​മാ​​യ ബ​​ദ​​ൽ രൂ​​പീ​​ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ഖി​​ലേ​​ന്ത്യാ പ്ര​​സി​​ഡ​​ന്‍റ് ശ​​ര​​ദ്‌ പ​​വാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക നീ​​ക്ക​​ങ്ങ​​ളും ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് പി.​​സി. ചാ​​ക്കോ എ​​ൻ​​സി​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. കോ​​ഴി​​ക്കോ​​ട്ടുനി​​ന്നു​​ള്ള പി.​​എം. സു​​രേ​​ഷ് ബാ​​ബു ഉ​​ൾ​​പ്പെ​​ടെ വ​​ട​​ക്ക​​ൻ മ​​ല​​ബാ​​റി​​ൽ​​നി​​ന്നും കോ​​ണ്‍​ഗ്ര​​സ് വി​​ട്ട് നി​​ര​​വ​​ധി നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും അ​​ടു​​ത്ത ദി​​വ​​സം എ​​ൻ​​സി​​പി​​യി​​ൽ ചേ​​രും. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സീ​​റ്റ്‌ ല​​ഭി​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കെ​​പി​​സി​​സി ആ​​സ്ഥാ​​ന​​ത്ത് ല​​തി​​കാ സു​​ഭാ​​ഷ് ത​​ല​​ മു​​ണ്ഡ​​നം ചെ​​യ്തു പ്ര​​തി​​ഷേ​​ധി​​ക്കു​​ക​​യും ഏ​​റ്റു​​മാ​​നൂ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​തേത്തുട​​ർ​​ന്ന് ല​​തി​​ക​​യെ കോ​​ണ്‍​ഗ്ര​​സി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കു​​ക​​യാ​​യി​​രു​​ന്നു.