ലാ​സ്റ്റ് ഗ്രേ​ഡ് പട്ടിക നീ​ട്ടണമെന്ന ഉത്തരവ് ഹൈക്കോടതി റ​ദ്ദാ​ക്കി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

4 August 2021

ലാ​സ്റ്റ് ഗ്രേ​ഡ് പട്ടിക നീ​ട്ടണമെന്ന ഉത്തരവ് ഹൈക്കോടതി റ​ദ്ദാ​ക്കി

കൊ​​​ച്ചി: ലാ​​​സ്റ്റ് ഗ്രേ​​​ഡ് സ​​​ര്‍​വ​​​ന്‍റ്​​​സ് ത​​​സ്തി​​​ക​​​യി​​​ലെ പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി സെ​​​പ്റ്റം​​​ബ​​​ര്‍ 29 വ​​​രെ നീ​​​ട്ടി​​​യ കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​ന്‍റെ (കെ​​​എ​​​ടി) ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. കെ​​​എ​​​ടി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് അ​​​ന്തി​​​മസ്വ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നും ഇ​​​ത്ത​​​ര​​​മൊ​​​രു ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ന​​​ല്‍​ക​​​രു​​​താ​​​യി​​​രു​​​ന്നെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കെ​​​എ​​​ടി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ എ​​​ല്‍​ജി​​​എ​​​സ് റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് (ഓഗസ്റ്റ് 4) അ​​​വ​​​സാ​​​നി​​​ക്കും. ജൂ​​​ലൈ 29ലെ ​​​കെ​​​എ​​​ടി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ പി​​​എ​​​സ്‌​​​സി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് അ​​​ല​​​ക്സാ​​​ണ്ട​​​ര്‍ തോ​​​മ​​​സ്, ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​ണു തീ​​​രു​​​മാ​​​നം. സെ​​​പ്റ്റം​​​ബ​​​ര്‍ മൂ​​​ന്നാം വാ​​​ര​​​ത്തി​​​ന​​​കം കെ​​​എ​​​ടി ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ചു തീ​​​ര്‍​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ധി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലു​​​മു​​​ള്ള ലാ​​​സ്റ്റ് ഗ്രേ​​​ഡ് സ​​​ര്‍​വ​​​ന്‍റ് (എ​​​ല്‍​ജി​​​എ​​​സ്) ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ എ​​​ത്ര​​​യും വേ​​​ഗം പി​​​എ​​​സ്‌​​​സി​​​ക്ക് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടു​​ണ്ട്. റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യ കെ​​​എ​​​ടി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് പു​​​തി​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​വ​​​സ​​​രം ന​​​ഷ്ട​​​മാ​​​ക്കു​​​മെ​​​ന്നും ഒ​​​രു ലി​​​സ്റ്റി​​​ന് മാ​​​ത്ര​​​മാ​​​യി കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ല്‍​കാ​​​നാ​​​വി​​​ല്ലെ​​​ന്നു​​മാ​​യി​​രു​​ന്നു പി​​​എ​​​സ്‌​​​സി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ പി.​​​സി. ശ​​​ശി​​​ധ​​​ര​​ന്‍റെ വാ​​​ദം.