ലോ​ക്ഡൗ​ൺ ഇളവ്: എല്ലാ സർക്കാർ ഓഫീസുകളും ജൂൺ 7 മുതൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

1 June 2021

ലോ​ക്ഡൗ​ൺ ഇളവ്: എല്ലാ സർക്കാർ ഓഫീസുകളും ജൂൺ 7 മുതൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ഡൗ​​​ണി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു സം​​​സ്ഥാ​​​നം. ലോ​​​ക്ഡൗ​​​ണി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ, നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ, പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. എ​​​ന്നാ​​​ൽ, ജൂ​​​ണ്‍ ഏ​​​ഴുമു​​​ത​​​ൽ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, കമ്പ​​​നി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളും 50 ശ​​​ത​​​മാ​​​നം ജീ​​​വ​​​ന​​​ക്കാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി റൊ​​​ട്ടേ​​​ഷ​​​ൻ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ അ​​​ഞ്ചു​ മു​​​ത​​​ൽ മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ പ്ര​​​ഭാ​​​തന​​​ട​​​ത്ത​​​വും രാ​​ത്രി ഏ​​​ഴു മു​​​ത​​​ൽ ഒ​​​ൻ​​​പ​​​ത് വ​​​രെ സാ​​​യാ​​​ഹ്ന ന​​​ട​​​ത്ത​​​വും കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് അ​​​നു​​​വ​​​ദി​​​ക്കും.
മ​​റ്റു നി​​ർ​​ദേ​​ശ​​ങ്ങ​​ൾ: * സ്റ്റേ​​​ഷ​​​ന​​​റി ക​​​ട​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ അ​​​നു​​​വാ​​​ദ​​​മി​​​ല്ല. * തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ൾ, പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​ വി​​ല്ക്കു​​ന്ന ക​​​ട​​​ക​​​ളി​​​ൽ വി​​​വാ​​​ഹ ​​​ക്ഷ​​​ണ​​​ക്ക​​​ത്തു​​​ക​​​ൾ കാ​​​ണി​​​ച്ചാ​​​ൽ മാ​​​ത്രം പ്ര​​​വേ​​​ശ​​​നം. മ​​​റ്റെ​​​ല്ലാ​​വ​​ർ​​ക്കും ഹോം ​​​ഡെ​​​ലി​​​വ​​​റി മാ​​​ത്രം. * ഇ​​​ള​​​വു​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​വ​​​രെ ക​​​ർ​​​ശ​​​ന​​​മാ​​​യി ത​​​ട​​​യും * വ്യാ​​​വ​​​സാ​​​യി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി​​യു​​ള്ള​​ത്. * പ​​​ഠ​​​നാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും തൊ​​​ഴി​​​ലി​​​നു​​​മാ​​​യി വി​​​ദേ​​​ശ​​​ത്തു പോ​​​കു​​​ന്ന​​​വ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ വാ​​​ക്സി​​​നേ​​​ഷ​​​ൻ ഇ​​​ള​​​വു​​​ക​​​ൾ ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കും. * 40 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​സ്എം​​​എ​​​സ് അ​​​യയ്ക്കു​​​ന്ന മു​​​റ​​​യ്ക്ക് വാ​​​ക്സി​​​ൻ ന​​​ൽ​​​കും. 8 ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന നോ​​​ക്കാ​​​തെ 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും വാ​​​ക്സി​​​ൻ.