ലോ​ക്നാ​ഥ് ബെ​ഹ്റ പ​ടി​യി​റ​ങ്ങി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

30 June 2021

ലോ​ക്നാ​ഥ് ബെ​ഹ്റ പ​ടി​യി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു നി​ന്ന് ലോ​ക്നാ​ഥ് ബെ​ഹ്റ പ​ടി‍​യി​റ​ങ്ങി. സ്ഥാ​ന​മൊ​ഴി​യു​ന്ന ഡി​ജി​പി​ക്ക് സേ​നാം​ഗ​ങ്ങ​ൾ എ​സ്എ​പി മൈ​താ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് അ​ഞ്ചു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ബെ​ഹ്റ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ വി​കാ​രാ​ധീ​ന​നാ​യി. മി​ക​ച്ച പോ​ലീ​സ് സേ​ന​യാ​ണ് കേ​ര​ള​ത്തി​ലേ​തെ​ന്നും കേ​ര​ള പൊ​ലീ​സി​ലെ ന​വീ​ക​ര​ണം ഇ​നി​യും തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
1985 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ലോ​ക്നാ​ഥ് ബെ​ഹ്റ. എ​ൻ​ഐ​എ​യി​ൽ അ​ഞ്ചു വ​ർ​ഷ​വും സി​ബി​ആ​യി​ൽ 11 വ​ർ​ഷ​വും പ്ര​വ​ർ​ത്തി​ച്ചു. ആ​ല​പ്പു​ഴ എ​എ​സ്പി​യാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ, ജ​യി​ൽ മേ​ധാ​വി, അ​ഗ്നി​ര​ക്ഷാ സേ​നാ മേ​ധാ​വി എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.