ല​ക്ഷ​ദ്വീ​പിൽ ക​ട​ല്‍ത്തീ​ര​ത്തെ വീ​ടു​ക​ള്‍ പൊ​ളി​ച്ചു മാ​റ്റാൻ നോ​ട്ടീ​സ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 June 2021

ല​ക്ഷ​ദ്വീ​പിൽ ക​ട​ല്‍ത്തീ​ര​ത്തെ വീ​ടു​ക​ള്‍ പൊ​ളി​ച്ചു മാ​റ്റാൻ നോ​ട്ടീ​സ്

കൊ​​​ച്ചി: ക​​​ട​​​ല്‍ത്തീര​​​ത്തു​​​നി​​​ന്ന് 20 മീ​​​റ്റ​​​റി​​​നു​​​ള്ളി​​​ല്‍ സ്ഥി​​​തിചെ​​​യ്യു​​​ന്ന നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വീ​​​ടു​​​ക​​​ള്‍ പൊ​​​ളി​​​ച്ചു​​​മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ല​​​ക്ഷ​​​ദ്വീ​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം. വീ​​​ടു​​​ക​​​ളും ശു​​​ചി​​​മു​​​റി​​​ക​​​ളും നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​വ​​​ര​​​ത്തി, ചെ​​​റി​​​യം, സു​​​ഹേ​​​ലി, ക​​​ല്‍​പ്പേ​​​നി ദ്വീ​​​പു​​​ക​​​ളി​​​ലെ കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പൊ​​​ളി​​​ച്ചു നീ​​​ക്കേ​​​ണ്ടി വ​​​രി​​​ക. 30ന​​​കം കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സി​​​ന് മ​​​റു​​​പ​​​ടി ന​​​ല്‍​ക​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ത്തി പൊ​​​ളി​​​ച്ചു​​​നീ​​​ക്കു​​​മെ​​​ന്നും അ​​​തി​​​ന്‍റെ ചെ​​​ല​​​വ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ കൈ​​​യി​​​ല്‍ നി​​​ന്ന് ഈ​​​ടാ​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് അ​​​റി​​​യി​​​പ്പ്.
ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ 50 മീ​​​റ്റ​​​ർ ദൂ​​ര​​ത്ത് സ്ഥി​​​തി ചെ​​​യ്യു​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍ വ​​​രെ പൊ​​​ളി​​​ച്ചു നീ​​​ക്കാ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ള്‍ ആ​​​രോ​​​പി​​​ച്ചു. സം​​​യോ​​​ജി​​​ത ദ്വീ​​​പ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് പ്ലാ​​​ന്‍ പ്ര​​​കാ​​​രം അ​​​ന​​​ധി​​​കൃ​​​ത​​​മെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ് പൊ​​​ളി​​​ച്ചു​​​മാ​​​റ്റാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. കാ​​​ല​​​ങ്ങ​​​ളാ​​​യി തീ​​​ര​​​ത്ത് ജീ​​​വി​​​ക്കു​​​ന്ന​​​വ​​ർ ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് ആ​​​ശ​​​ങ്ക. ആ​​​ള്‍​ത്താ​​​മ​​​സ​​​മി​​​ല്ലാ​​​ത്ത ദ്വീ​​​പു​​​ക​​​ളി​​​ല്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​കു​​​ന്ന​​​തി​​​നാ​​​യി നി​​​ര്‍​മി​​​ച്ചി​​​ട്ടു​​​ള്ള താ​​​ല്‍​ക്കാ​​​ലി​​​ക ഷെ​​​ഡു​​​ക​​​ളും പൊ​​​ളി​​​ച്ചു​​​മാ​​​റ്റാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​വ​​​യി​​​ലു​​​ണ്ട്.