ല​ക്ഷ​ദ്വീ​പ്: ഓലപ്പുറത്തിരുന്നും ഓലമെടഞ്ഞും ഓ​ല​മ​ട​ല്‍ സ​മ​രം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 June 2021

ല​ക്ഷ​ദ്വീ​പ്: ഓലപ്പുറത്തിരുന്നും ഓലമെടഞ്ഞും ഓ​ല​മ​ട​ല്‍ സ​മ​രം

കൊ​​​ച്ചി: മാ​​​ലി​​​ന്യ​​​സം​​​സ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ല​​​ക്ഷ​​​ദ്വീ​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വി​​​ചി​​​ത്ര ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രെ ല​​​ക്ഷ​​​ദ്വീ​​​പ് ജ​​​ന​​​ത വേ​​​റി​​​ട്ട സ​​​മ​​​ര​​​രീ​​​തി​​​യി​​​ലൂ​​​ടെ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. വീ​​​ടു​​​ക​​​ളി​​​ലെ തെ​​​ങ്ങി​​​ല്‍നി​​​ന്നു വീ​​​ഴു​​​ന്ന ഓ​​​ല​​​യും മ​​​ട​​​ലും തേ​​​ങ്ങ​​​യും ചി​​​ര​​​ട്ട​​​യും പ​​​റ​​​മ്പി​​​ലി​​​ട​​​രു​​​തെ​​​ന്ന വി​​​വാ​​​ദ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ​​​യാ​​​ണ് ദ്വീ​​​പ് നി​​​വാ​​​സി​​​ക​​​ള്‍ ഓ​​​ല​​​മ​​​ട​​​ല്‍ സ​​​മ​​​ര​​​വു​​​മാ​​​യി പ്ര​​​തി​​​രോ​​​ധം തീ​​​ര്‍​ത്ത​​​ത്. സേ​​​വ് ല​​​ക്ഷ​​​ദ്വീ​​​പ് ഫോ​​​റ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ പ​​​റ​​​മ്പു​​​ക​​​ളി​​​ല്‍ മ​​​ട​​​ലും ഓ​​​ല​​​യും കൂ​​​ട്ടി​​​യി​​​ട്ട് മു​​​ക​​​ളി​​​ല്‍ പ്ല​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ ഉ​​​യ​​​ര്‍​ത്തി​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.
എ​​​ല്ലാ ദ്വീ​​​പി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ള്‍ വ്യ​​​ത്യ​​​സ്ത മാ​​​ര്‍​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി. രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് തു​​​ട​​​ങ്ങി​​​യ സ​​​മ​​​രം ഒ​​​രു ​മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ടു. സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ഓ​​​ല​​​യും മ​​​ട​​​ലും തേ​​​ങ്ങ​​​യു​​​മേ​​​ന്തി സ​​​മ​​​ര​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. വീ​​​ട്ടു​​​പ​​​രി​​​സ​​​ര​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു സ​​​മ​​​ര​​​വേ​​​ദി. ഞ​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി ഞ​​​ങ്ങ​​​ളു​​​ടെ സ്വ​​​ന്തം, പി​​​ഴ നി​​​ര്‍​ത്ത​​​ലാ​​​ക്കു​​​ക, മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണ​​​ത്തി​​​ന് ശ​​​രി​​​യാ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ള്‍ സ​​​മ​​​ര​​​ക്കാ​​​ര്‍ പ്ല​​​ക്കാ​​​ര്‍​ഡു​​​ക​​​ളാ​​​യി ഉ​​​യ​​​ര്‍​ത്തി.