വാ​ക്‌​സി​ന്‍ എ​ടു​ത്ത​ശേഷം അ​വ​ശ​നി​ല​യി​ലാ​യ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 August 2021

വാ​ക്‌​സി​ന്‍ എ​ടു​ത്ത​ശേഷം അ​വ​ശ​നി​ല​യി​ലാ​യ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

​കാ​​​സ​​​ര്‍​ഗോ​​​ഡ്: കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ ആ​​​ദ്യഡോ​​​സ് എ​​​ടു​​​ത്ത​​​ശേ​​​ഷം ക​​​ടു​​​ത്ത ത​​​ല​​​വേ​​​ദ​​​ന​​​യും പ​​​നി​​​യും ബാ​​​ധി​​​ച്ച് അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​യ ഐ​​​ടി​​​ഐ വി​​​ദ്യാ​​​ര്‍​ഥി​​​നി മ​​​രി​​​ച്ചു. ബേ​​​ഡ​​​ഡു​​​ക്ക പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വാ​​​വ​​​ടു​​​ക്കം വ​​​ലി​​​യ​​​ക​​​ണ്ട​​​ത്തെ കെ. ​​​ര​​​വീ​​​ന്ദ്ര​​​ന്‍റെ​​​യും സു​​​നി​​​ത​​​യു​​​ടെ​​​യും മ​​​ക​​​ള്‍ സി. ​​​ര​​​ഞ്ജി​​​ത (22) യാ​​​ണു മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​ന് ബേ​​​ഡ​​​ഡു​​​ക്ക താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​ന്നാ​​​ണ് കോ​​​വി​​​ഷീ​​​ല്‍​ഡി​​​ന്‍റെ ഒ​​​ന്നാം ഡോ​​​സ് ര​​​ഞ്ജി​​​ത​​​യ്ക്കു കു​​​ത്തി​​​വ​​​ച്ച​​​ത്. പി​​​ന്നീ​​​ട് ക​​​ടു​​​ത്ത ത​​​ല​​​വേ​​​ദ​​​ന​​​യും പ​​​നി​​​യും ഛര്‍​ദി​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു. അ​​​സ്വ​​​സ്ഥ​​​ത കൂ​​​ടു​​​ത​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് 17ന് ​​​കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് പി​​​ന്നീ​​​ട് ക​​​ണ്ണൂ​​രി​​ലെ സ്വ​​കാ​​ര‍്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ന​​​ട​​​ത്തി​​​യ വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ത​​​ല​​​ച്ചോ​​​റി​​​ല്‍ ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി. തു​​​ട​​​ര്‍​ന്ന് അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​യ്​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ര​​​ഞ്ജി​​​ത​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി​​​ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സി.​​​എ​​​ച്ച്. കു​​​ഞ്ഞ​​​മ്പു എം​​​എ​​​ല്‍​എ വി​​​ഷ​​​യം ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെത്തുട​​​ര്‍​ന്ന് മ​​​ന്ത്രി വീ​​​ണ ജോ​​​ര്‍​ജ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ച് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. കാ​​​സ​​​ര്‍​ഗോ​​​ഡ് ഗ​​​വ. ഐ​​​ടി​​​ഐ​​​യി​​​ലെ സി​​​വി​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു.