വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ തു​ട​രും

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

21 July 2021

വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ തു​ട​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ ത​​​ത്കാ​​​ലം കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ളി​​ല്ല. ശ​​​നി, ഞാ​​​യ​​​ർ ദി​​​ന​​​ങ്ങ​​​ളി​​​ലെ വാ​​​രാ​​​ന്ത്യ ലോ​​​ക്ഡൗ​​​ണ്‍ തു​​​ട​​​രും. വാ​​​രാ​​​ന്ത്യ ലോ​​​ക്ഡൗ​​​ണ്‍കൊ​​​ണ്ടു കാ​​​ര്യ​​​മാ​​​യ പ്ര​​​യോ​​​ജന​​​മി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും ബ​​​ക്രീ​​​ദ് ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​തി​​നെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​മ​​​ർ​​​ശി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന അ​​​വ​​​ലോ​​​ക​​​ന ​​​യോ​​​ഗ​​ത്തി​​ലാ​​ണു തീ​​​രു​​​മാ​​​നം. ബ​​​ക്രീ​​​ദ് പ്ര​​​മാ​​​ണി​​​ച്ചു മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്കു ന​​​ൽ​​​കി​​​യ ഇ​​​ള​​​വു​​​ക​​​ൾ ജൂലൈ 20ന് അ​​​വ​​​സാ​​​നി​​​ച്ചു. ഇ​​​നി ടി​​​പി​​​ആ​​​ർ നി​​​ര​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നേ​​രത്തേ ക്ര​​​മീ​​​ക​​​രി​​​ച്ച ഇ​​​ള​​​വു​​​ക​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും തു​​​ട​​​രും. എ,​​​ ബി, സി ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ള​​​വു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്. ഡി ​​​കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​ല്ക്കു​​ന്ന ക​​​ട​​​ക​​​ൾ ഒ​​​ഴി​​​കെ മ​​​റ്റൊ​​​ന്നും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഇ​​​ടു​​​ക്കി​​​യി​​​ലെ തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ജോ​​​ലി​​​ക്കാ​​​യി ദി​​​വ​​​സ​​​വും അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം. അ​​​ത​​​ത് സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ച്ച് ജോ​​​ലി​​​ചെ​​​യ്യാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ആ​​​ലോ​​​ചി​​​ക്ക​​​ണ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച മൂ​​​ന്നു ല​​​ക്ഷം കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ അ​​​ധി​​​ക​​​മാ​​​യി ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു ടിപിആ​​ർ കൂ​​​ടു​​​ത​​​ൽ. ഇ​​തു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പി​​​ടി​​​ച്ചുനി​​​ർ​​​ത്താ​​​ൻ ജി​​​ല്ലാ ഭ​​​ര​​​ണ സം​​​വി​​​ധാ​​​നം ശ​​​ക്ത​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​മെ​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നിർദേശിച്ചു.