വി​ദേ​ശ​ത്ത് പ​ഠി​ക്കാ​നും ജോ​ലി​ക്കും പോ​കു​ന്ന​വ​ര്‍​ക്കു വാ​ക്സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

26 May 2021

വി​ദേ​ശ​ത്ത് പ​ഠി​ക്കാ​നും ജോ​ലി​ക്കും പോ​കു​ന്ന​വ​ര്‍​ക്കു വാ​ക്സി​നേ​ഷ​ന് മു​ന്‍​ഗ​ണ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 18 മു​​​ത​​​ല്‍ 45 വ​​​യ​​​സു​​​വ​​​രെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ മു​​​ന്‍​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വി​​​ദേ​​​ശ​​​ത്ത് പ​​​ഠി​​​ക്കാ​​​നും ജോ​​​ലി​​​ക്കു​​​മാ​​​യി പോ​​​കു​​​ന്ന​​​വ​​​രെ​​​യും കൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. വി​​​ദേ​​​ശ​​​ത്ത് പ​​​ഠി​​​ക്കാ​​​നും ജോ​​​ലി​​​യ്ക്കു​​​മാ​​​യി പോ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളും വാ​​​ക്സി​​​നേ​​​ഷ​​​ന്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​ത്. ഇ​​​തു​​​ള്‍​പ്പെ​​​ടെ 11 വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​ക്കൂ​​​ടി വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ മു​​​ന്‍​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
ഭ​​​ക്ഷ്യ സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഫീ​​​ല്‍​ഡ് സ്റ്റാ​​​ഫ്, എ​​​ഫ്സി​​​ഐ​​​യു​​​ടെ ഫീ​​​ല്‍​ഡ് സ്റ്റാ​​​ഫ്, പോ​​​സ്റ്റ​​​ല്‍ ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റി​​​ലെ ഫീ​​​ല്‍​ഡ് സ്റ്റാ​​​ഫ്, സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ലെ ഫീ​​​ല്‍​ഡ് സ്റ്റാ​​​ഫ്, വ​​​നി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ലെ ഫീ​​​ല്‍​ഡ് സ്റ്റാ​​​ഫ്, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ലെ ഫീ​​​ല്‍​ഡ് സ്റ്റാ​​​ഫ്, ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​ലെ ഫീ​​​ല്‍​ഡ് സ്റ്റാ​​​ഫ്, എ​​​സ്എ​​​സ്എ​​​ല്‍​സി, എ​​​ച്ച്എ​​​സ്‌​​​സി, വി​​​എ​​​ച്ച്എ​​​സ്എ​​​സി തു​​​ട​​​ങ്ങി​​​യ പ​​​രീ​​​ക്ഷാ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ ക്യാ​​​മ്പി​​​ല്‍ നി​​​യ​​​മി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ര്‍, പോ​​​ര്‍​ട്ട് സ്റ്റാ​​​ഫ്, വി​​​ദേ​​​ശ​​​ത്ത് പ​​​ഠി​​​ക്കാ​​​നും ജോ​​​ലി​​​യ്ക്കു​​​മാ​​​യി പോ​​​കു​​​ന്ന വാ​​​ക്സി​​​നേ​​​ഷ​​​ന്‍ നി​​​ര്‍​ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ര്‍, ക​​​ട​​​ല്‍ യാ​​​ത്ര​​​ക്കാ​​​ര്‍ എ​​​ന്നീ 11 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രേ​​​യാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ മു​​​ന്‍​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പു​​​തു​​​താ​​​യി ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 32 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രെ കോ​​​വി​​​ഡ് മു​​​ന്ന​​​ണി പോ​​​രാ​​​ളി​​​ക​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് 18 വ​​​യ​​​സ് മു​​​ത​​​ല്‍ 45 വ​​​യ​​​സു​​​വ​​​രെ പ്രാ​​​യ​​​മു​​​ള്ള മു​​​ന്‍​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നേ​​​ര​​​ത്തെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.