വി​സ്മ​യ കേ​സി​ല്‍ ശ​ക്ത​മാ​യ തെ​ളി​വുകള്‍: ഐജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

24 June 2021

വി​സ്മ​യ കേ​സി​ല്‍ ശ​ക്ത​മാ​യ തെ​ളി​വുകള്‍: ഐജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി

അ​ഞ്ച​ല്‍: വി​സ്മ​യ കേ​സി​ല്‍ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെന്ന് ​ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി. “പ്ര​തി​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ണ്. ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്’. ക​ഴി​ഞ്ഞ ദി​വ​സം ശാ​സ്താം​കോ​ട്ട​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച വി​സ്മ​യ​യു​ടെ നി​ല​മേ​ലി​ലു​ള്ള വീ​ട് സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഐ​ജി.
ഇ​ല​ക്‌​ട്രോ​ണി​ക് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു വ​രു​ന്നു. ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ള്ള കേ​സാ​ണ്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഡോ​ക്ട​റു​ടെ മൊ​ഴി എ​ടു​ക്കും. ഏ​റ്റ​വും ഗൗ​ര​വ​മു​ള്ള കേ​സാ​യി​ട്ടാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്. ത​ക്ക​താ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കും. ഏ​ഴു​വ​ര്‍​ഷം വ​രെ ത​ട​വു ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി കി​ര​ണി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ത​ന്നെ ജ​നുവ​രി​യി​ല്‍ നി​ല​മേ​ലി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ കി​ര​ണ്‍ വി​സ്മ​യ​യെയും ​സ​ഹോ​ദ​ര​നെ​യും മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണവും ന​ട​ത്തും.