വി.​ഡി. സ​തീ​ശ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ്

sponsored advertisements

sponsored advertisements

sponsored advertisements

22 May 2021

വി.​ഡി. സ​തീ​ശ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ആ​ദ്യ പ്ര​തി​പ​ക്ഷ നേ​താ​വാ​യി വി.​ഡി. സ​തീ​ശ​ന്‍. യു​ഡി​എ​ഫി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യ പ​റ​വൂ​രി​ല്‍ ഇ​ക്കു​റി ഭൂ​രി​പ​ക്ഷ​ത്തി​ല്‍ കു​റ​വ് സം​ഭ​വി​ച്ചെ​ങ്കി​ലും വി.​ഡി. സ​തീ​ശ​നി​ലൂ​ടെ ത​ന്നെ മ​ണ്ഡ​ലം യു​ഡി​എ​ഫ് നി​ല​നി​ര്‍​ത്തി. 2001ല്‍ ​തേ​രോ​ട്ടം തു​ട​ങ്ങി​യ സ​തീ​ശ​ന്‍റെ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാ​മ​ത്തെ വി​ജ​യം കൂ​ടി​യാ​യി​രു​ന്നു. പ്ര​ള​യ കാ​ല​ത്തു​ള്‍​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ല്‍ വി.​ഡി. സ​തീ​ശ​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ടു​ക​ള്‍​ക്ക് ജ​നം ന​ല്‍​കി​യ അം​ഗീ​ക​ര​മാ​യി​രു​ന്നു ഈ ​വി​ജ​യ​മെ​ങ്കി​ല്‍ ഇ​തി​ന് പാ​ര്‍​ട്ടി ന​ല്‍​കു​ന്ന അം​ഗീ​കാ​ര​മാ​ണു പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന സ്ഥാ​നം. 56കാ​ര​നാ​യ വി.​ഡി. സ​തീ​ശ​ന്‍ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നും എ​ന്‍​എ​സ്‌​യു ദേ​ശീ​യ സെ​ക്ര​ട്ട​റി​യും എ​ഐ​സി​സി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സം: സോ​ഷ്യോ​ള​ജി​യി​ലും നി​യ​മ​ത്തി​ലും ബി​രു​ദം. ഏ​റെ​ക്കാ​ലം ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. മ​ര​ട് വ​ട​ശേ​രി കു​ടും​ബാം​ഗം. ഇ​പ്പോ​ള്‍ ആ​ലു​വ​യി​ല്‍ താ​മ​സം. ല​ക്ഷ്മി പ്രി​യ​യാ​ണു ഭാ​ര്യ. മ​ക​ള്‍: ഉ​ണ്ണി​മാ​യ.