വൈ​ദി​ക​രു​ടെ​യും ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും ശ​മ്പ​ള​ത്തി​ല്‍​ നി​ന്നു നി​കു​തി പിടിക്കാം: ഹൈ​ക്കോ​ട​തി

sponsored advertisements

sponsored advertisements

sponsored advertisements

7 August 2021

വൈ​ദി​ക​രു​ടെ​യും ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും ശ​മ്പ​ള​ത്തി​ല്‍​ നി​ന്നു നി​കു​തി പിടിക്കാം: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍, എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രാ​​​യ വൈ​​​ദി​​​ക​​​രു​​​ടെ​​​യും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളു​​​ടെ​​​യും ശ​​​മ്പ​​​ള​​​ത്തി​​​ല്‍​നി​​​ന്ന് സ്രോ​​​ത​​​സി​​​ല്‍​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന നി​​​കു​​​തി (ടി​​​ഡി​​​എ​​​സ്) ഈ​​​ടാ​​​ക്കാ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 25-ാം അ​​​നുഛേ​​​ദ​​പ്ര​​​കാ​​​ര​​​മു​​​ള്ള മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ടി​​​ഡി​​​എ​​​സ് ഇ​​​ള​​​വ് ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ​​​സ്.​​​വി. ഭാ​​​ട്ടി, ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.
ടി​​​ഡി​​​എ​​​സ് പി​​​ടി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രേ സി​​​സ്റ്റ​​​ര്‍ മേ​​​രി ലൂ​​​സി​​​റ്റ​​​യ​​​ട​​​ക്കം ന​​​ല്‍​കി​​​യ 49 അ​​​പ്പീ​​​ലു​​​ക​​​ളാ​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​രി​​ഗ​​ണി​​ച്ച​​ത്. ശ​​​മ്പ​​​ള​​​ത്തി​​​ല്‍​നി​​​ന്നു നി​​​ശ്ചി​​​ത നി​​​ര​​​ക്കി​​​ല്‍ ടി​​​ഡി​​​എ​​​സ് ന​​​ല്‍​കാ​​​ന്‍ ആ​​​ദാ​​​യനി​​​കു​​​തി നി​​​യ​​​മ പ്ര​​​കാ​​​രം ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. വ​​​രു​​​മാ​​​നം കി​​​ട്ടു​​​ന്ന വേ​​​ള​​​യി​​​ലാ​​​ണു ടി​​​ഡി​​​എ​​​സ് ബാ​​​ധ​​​ക​​​മാ​​​കു​​​ന്ന​​​തെ​​​ന്നി​​​രി​​​ക്കെ വി​​​നി​​​യോ​​​ഗരീ​​​തി നോ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു.
2014ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍, എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​രാ​​​യ വൈ​​​ദി​​​ക​​​രു​​​ടെ​​​യും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളു​​​ടെ​​​യും ശ​​​മ്പ​​​ള​​​ത്തി​​​നു ടി​​​ഡി​​​എ​​​സ് ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ന്‍ ഇ​​​ന്‍​കം ടാ​​​ക്‌​​​സ് ട്ര​​​ഷ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. ദാ​​​രി​​​ദ്ര്യം വ്ര​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ച സ​​​ന്യ​​​സ്ത​​​ര്‍ സ്വ​​​ത്തു സ​​​മ്പാ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​വ​​​രു​​​ടെ വ​​​രു​​​മാ​​​നം സ​​​ന്യ​​​സ്തസ​​​ഭ​​​യി​​​ലേ​​​ക്കാ​​​ണു പോ​​​കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​നാ​​​ല്‍ നി​​​കു​​​തി ഈ​​​ടാ​​​ക്ക​​​രു​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം. 1944 മു​​​ത​​​ല്‍ 2014 വ​​​രെ വൈ​​​ദി​​​ക​​​രു​​​ടെ​​​യും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളു​​​ടെ​​യും ശ​​​മ്പ​​​ള​​​ത്തി​​​ന് ടി​​​ഡി​​​എ​​​സ് ബാ​​​ധ​​​ക​​​മാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല.