വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

31 July 2021

വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് സെ​ക്ര​ട്ട​റി​യേ​റ്റ് ധ​ർ​ണ്ണ. ര​ണ്ടാം തീ​യ​തി​യി​ലെ ധ​ർ​ണ​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ർ​ണ. മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി​ക​ൾ ധ​ർ​ണ​യി​ൽ പ​ങ്കെ​ടു​ക്കും. ഓ​ഗ​സ്റ്റ് എ​ട്ടു വ​രെ വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ്യാ​പാ​രി ദി​ന​മാ​യ ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് സം​സ്ഥാ​ന​ത്ത് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കും. ക​ട​ക​ൾ തു​റ​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ സ​ർ​ക്കാ​ർ കേ​സെ​ടു​ത്താ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​യേ​റ്റ് ന​ട​യി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കും.