വ​ധ​ഭീ​ഷ​ണിക്ക​ത്ത്: തി​രു​വ​ഞ്ചൂ​രി​ന്‍റെ വീ​ടി​നു​ സ​മീ​പം പോ​ലീ​സ് നി​രീ​ക്ഷ​ണം

sponsored advertisements

sponsored advertisements

sponsored advertisements

2 July 2021

വ​ധ​ഭീ​ഷ​ണിക്ക​ത്ത്: തി​രു​വ​ഞ്ചൂ​രി​ന്‍റെ വീ​ടി​നു​ സ​മീ​പം പോ​ലീ​സ് നി​രീ​ക്ഷ​ണം

കോ​​ട്ട​​യം: കോ​​ഴി​​ക്കോ​​ട്ടു​​നി​​ന്ന് വ​​ധ​​ഭീ​​ഷ​​ണി​​യു​​മാ​​യി ഊ​​മ​​ക്ക​​ത്ത് ല​​ഭി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ​​യു​​ടെ കോ​​ട്ട​​യം കോ​​ടി​​മ​​ത​​യി​​ലെ വീ​​ടി​​നോ​​ടു ചേ​​ർ​​ന്നു പോ​​ലീ​​സ് രാ​​പ​​ക​​ൽ നി​​രീ​​ക്ഷ​​ണം ക​​ർ​​ക്ക​​ശ​​മാ​​ക്കി. കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണവും തു​​ട​​ങ്ങി.
തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നും ഭാ​​ര്യ​​യും മ​​ക്ക​​ളും പ​​ത്തു​​ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ രാ​​ജ്യം വി​​ട്ടി​​ല്ലെ​​ങ്കി​​ൽ വ​​ക​​വ​​രു​​ത്തു​​മെ​​ന്നാ​​ണ് ഭീ​​ഷ​​ണി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എം​​എല്‍എ ക്വാ​​ർ​​ട്ടേ​​ഴ്സി​​ലെ വി​​ലാ​​സ​​ത്തി​​ലാ​​ണു ക​​ഴി​​ഞ്ഞ​​ദി​​വ​​സം ക​​ത്ത് തി​​രു​​വ​​ഞ്ചൂ​​രി​​നു ല​​ഭി​​ച്ച​​ത്. ‘തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ക്യാ​​മ്പ്: എം​​എ​​ൽ​​എ ക്വാ​​ർട്ടേ​​ഴ്സ്’ എ​​ന്നാ​​ണു വി​​ലാ​​സം. ഓ​​രോ വാ​​ക്കി​​ലും അ​​സ​​ഭ്യം ക​​ല​​ർ​​ത്തി​​യു​​ള്ള കു​​റി​​പ്പ് കോ​​ഴി​​ക്കോ​​ട് ശൈ​​ലി​​യി​​ലാ​​ണ്.
ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ വ​​ധ​​ക്കേ​​സി​​ലെ പ്ര​​തി​​ക​​ൾ​​ക്കോ അ​​വ​​രു​​ടെ സം​​ഘ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്കോ ക​​ത്തി​​നു പി​​ന്നി​​ൽ പ​​ങ്കു​​ള്ള​​താ​​യി സം​​ശ​​യി​​ക്കു​​ന്ന​​താ​​യി തി​​രു​​വ​​ഞ്ചൂ​​ർ പ​​റ​​ഞ്ഞു. ക​​ത്തി​​ലെ ഭാ​​ഷാ​​ശൈ​​ലി​​യും സൂ​​ച​​ന​​ക​​ളും അ​​തി​​ലേ​​ക്കാ​​ണു വി​​ര​​ൽ​​ ചൂ​​ണ്ടു​​ന്ന​​ത്. കൊ​​ടും​​ക്രി​​മി​​ന​​ൽ​​ പട്ടി​​ക​​യി​​ൽ​​പ്പെടു​​ത്തി ജ​​യി​​ലി​​ലാ​​ക്കി​​യ​​തി​​ന്‍റെ പ്ര​​തി​​കാ​​ര​​മാ​​ണെ​​ന്നു ക​​ത്തി​​ൽ പ​​റ​​യു​​ന്നു. “എ​​ന്താ​​യാ​​ലും പോ​​കേ​​ണ്ട​​ത് അ​​ങ്ങോ​​ട്ടു​​ത​​ന്നെ. ത​​ന്നെ​​യും കു​​ടും​​ബ​​ത്തെ​​യും കൊ​​ന്നി​​ട്ടു ജ​​യി​​ലി​​ലേ​​ക്കു ത​​ന്നെ പോ​​കും” എ​​ന്നും ക​​ത്തി​​ലു​​ണ്ട്.
തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ​​യാ​​ണ് 2012 മേ​​യ് നാ​​ലി​​ന് രാ​​ത്രി 10ന് ​​ആ​​ർ​​എം​​പി നേ​​താ​​വ് ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ വ​​ട​​ക​​ര വ​​ള്ളി​​ക്കാ​​ട്ടു​​വ​​ച്ചു കൊ​​ല്ല​​പ്പെ​​ട്ട​​ത്. പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ന്ന​​തി​​ലും ശി​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ലും തി​​രു​​വ​​ഞ്ചൂ​​ർ എ​​ടു​​ത്ത ധീ​​ര​​മാ​​യ നി​​ല​​പാ​​ടി​​ൽ പ്ര​​തി​​ക​​ൾ​​ക്കു​​ള്ള വൈ​​രാ​​ഗ്യ​​മാ​​യി​​രി​​ക്കാം ഇ​​തി​​നു പി​​ന്നി​​ലെ​​ന്നാണു സംശയം. പ്ര​​തി​​ക​​ളി​​ൽ ഏ​​താ​​നും പേ​​ർ നി​​ല​​വി​​ൽ ജാ​​മ്യ​​ത്തി​​ലാ​​ണ്.
ഊ​​മ​​ക്ക​​ത്ത് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന് കൈമാറി. സ​​ത്യ​​സ​​ന്ധ​​മാ​​യ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ ത​​ന്നെ വെ​​റു​​തെ​​യി​​രു​​ത്താ​​മെ​​ന്ന് ആ​​രും ക​​രു​​തേ​​ണ്ടെ​​ന്നും ഒ​​രു ഭീ​​ഷ​​ണി​​ക്കു മു​​ന്നി​​ലും പ​​ത​​റി​​ല്ലെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ർ പ്ര​​തി​​ക​​രി​​ച്ചു. കൃ​​ത്യ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യാ​​ൽ ക​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം ക​​ണ്ടെ​​ത്താ​​നാ​​കും. കേ​​സ​​ന്വേ​​ഷ​​ണ​​ത്തി​​ൽ സ്കോ​​ട്‌ലൻ​​ഡ് യാ​​ർ​​ഡ് പോ​​ലീ​​സി​​ലെപ്പോ​​ലെ പ്രാ​​ഗ​​ത്ഭ്യം തെ​​ളി​​യി​​ച്ചി​​ട്ടു​​ള്ള കേ​​ര​​ള പോ​​ലീ​​സി​​ന് ഇ​​തു​​ തെ​​ളി​​യി​​ക്കാ​​ൻ ക​​ഴി​​വു​​ണ്ട്. അ​​തി​​നു​​ള്ള സ്വാ​​ത​​ന്ത്ര്യം സ​​ർ​​ക്കാ​​ർ ന​​ൽ​​ക​​ണ​​മെ​​ന്നു മാ​​ത്രം.