ശക്തമായ കാ​റ്റും മ​ഴ​യും; എ​റ​ണാ​കു​ള​ത്ത് വ്യാ​പ​ക നാ​ശം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

13 July 2021

ശക്തമായ കാ​റ്റും മ​ഴ​യും; എ​റ​ണാ​കു​ള​ത്ത് വ്യാ​പ​ക നാ​ശം

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം. പ​ല​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ള്‍ ത​ക​രു​ക​യും, മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കു​ക​യും ചെ​യ്തു. വ​ന്‍​തോ​തി​ല്‍ കൃ​ഷി​നാ​ഷ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ആ​ല​ങ്ങാ​ട്, വൈ​പ്പി​ന്‍, പെ​രുമ്പാ​വൂ​ര്‍, കോ​ല​ഞ്ചേ​രി, കാ​ല​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത​നാ​ശം വി​ത​ച്ച​ത്.
ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നീ​റി​ക്കോ​ട് ക​രി​ങ്ങാം​തു​രു​ത്ത്, ത​ത്ത​പ്പി​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​റ്റ് നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​ത്. നീ​റി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ പാ​രീ​ഷ് ഹാ​ളി​ന്‍റെ മേ​ല്‍​ക്കൂ​ര​യും കൊ​ടി​മ​ര​വും ത​ക​ര്‍​ന്നു. പ​ള്ളി​യു​ടെ മു​ക​ളി​ലെ ഷീ​റ്റു​ക​ള്‍ കാ​റ്റി​ല്‍ പ​റ​ന്നു​പോ​യി. പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍​നി​ന്നി​രു​ന്ന 50 ഓ​ളം മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.
നീ​റി​ക്കോ​ടു​നി​ന്നും കോ​ള​നി പ​ടി​വ​രെ​യു​ള്ള റോ​ഡി​ന​രി​കി​ലെ മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴു​കി വീ​ണ​ത്. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ഒ​ടി​ഞ്ഞു വീ​ണു. ആ​ര്‍​ക്കും ആ​ളാ​പാ​യ​മി​ല്ല. നീ​റി​ക്കോ​ട് മേ​ഖ​ല​യി​ലെ വീടു​ക​ളി​ലെ മു​ക​ളി​ല്‍ ഷീ​റ്റ് കൊ​ണ്ടു​ള്ള മേ​ല്‍​ക്കൂര​ക​ള്‍ കാ​റ്റി​ല്‍ പ​റ​ന്നു​പോ​യി. നൂ​റോ​ളം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
പു​ത്ത​ന്‍ ക​ട​പ്പു​റം പ​ള്ളി ക​വ​ല​യി​ല്‍ മ​രം ക​ട​പു​ഴ​കി വൈ​ദ്യു​തി ലൈ​നു​ക​ളി​ല്‍ വീ​ണ് വൈ​ദ്യു​തി​യും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. രാ​വി​ലെ വൈ​ദ്യു​തി ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രെ​ത്തി മ​ര​ങ്ങ​ള്‍ മു​റി​ച്ച് മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കൂ​ടാ​ല​പ്പാ​ട​ത്താ​ണ് ഏ​റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. കൊ​ടു​വേ​ലി​പ്പ​ടി​യി​ലും പ​ല​യി​ട​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ള്‍ വീ​ണു. ഒ​രു വി​വാ​ഹ പ​ന്ത​ലി​നു മു​ക​ളി​ലേ​ക്കും മ​രം വീ​ണു നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.