ശ്രീ​ജേ​ഷി​ന് പാ​രി​തോ​ഷി​കം ര​ണ്ടു കോ​ടി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 August 2021

ശ്രീ​ജേ​ഷി​ന് പാ​രി​തോ​ഷി​കം ര​ണ്ടു കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ൽ​​​പ​​​ത്തൊ​​​ൻ​​​പ​​​ത് വ​​​ർ​​​ഷ​​​ത്തിനുശേ​​​ഷം കേരളത്തിന് ഒ​​​ളി​​​മ്പി​​​ക് മെ​​​ഡ​​​ൽ സ​​​മ്മാ​​​നി​​​ച്ച പി.​​​ആ​​​ർ. ശ്രീ​​​ജേ​​​ഷി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടു കോ​​​ടി രൂ​​​പ പാ​​​രി​​​തോ​​​ഷി​​​കം. നി​​​ല​​​വി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പി​​​ൽ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റാ​​​യ ശ്രീ​​​ജേ​​​ഷി​​​നെ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ഓഗസ്റ്റ് 11ന് വൈ​​​കു​​ന്നേ​​രം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​മാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്ന് കാ​​​യി​​​ക മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്​​​മാ​​​ൻ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​ളി​​​മ്പി​​​ക്സി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ളാ​​​യ സ​​​ജ​​​ൻ പ്ര​​​കാ​​​ശ്, എം. ​​​ശ്രീ​​​ശ​​​ങ്ക​​​ർ, അ​​​ല​​​ക്സ് ആ​​​ന്‍റ​​​ണി, മു​​​ഹ​​​മ്മ​​​ദ് അ​​​ന​​​സ്, കെ.ടി. ഇ​​​ർ​​​ഫാ​​​ൻ, എം. ​​​പി. ജാ​​​ബി​​​ർ, നോ​​​ഹ നി​​​ർ​​​മ​​​ൽ ടോം, ​​​അ​​​മോ​​​ജ് ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ർ​​​ക്ക് സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കും. ഒ​​​ളി​​​മ്പി​​​ക്സി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​വ​​​ർ​​​ക്ക് നേ​​​ര​​​ത്തേ അ​​​ഞ്ചുല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.