സം​സ്ഥാ​ന​ത്ത് ലോക്ക്ഡൗ​ൺ നിയന്ത്രണങ്ങള്‍ ലഘൂകരിക്കും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 June 2021

സം​സ്ഥാ​ന​ത്ത് ലോക്ക്ഡൗ​ൺ നിയന്ത്രണങ്ങള്‍ ലഘൂകരിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോക്ക്ഡൗ​ൺ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു. കോവിഡു വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറഞ്ഞെന്നും ബുധനാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് ടി​പി​ആ​ർ കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ൽ ലോക്ക്ഡൗ​ൺ തു​ട​രും. ടി​പി​ആ​ർ അ​നു​സ​രി​ച്ച് നാ​ല് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാണ് ഇ​ള​വു​ക​ൾ ന​ൽ​കുന്നത്. ടി​പി​ആ​ർ 30ന് ​മു​ക​ളി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ട്രി​പ്പി​ൾ ലോക്ക്ഡൗ​ണും 20ന് ​മു​ക​ളി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സാ​ധാ​ര​ണ ലോ​ക്ക്ഡൗ​ണും ഏ​ർ​പ്പെ​ടു​ത്തും. ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന​ത് ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.