സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​ളു​ക​ള്‍ തുറക്കുന്നത് ആലോചനയില്‍: മുഖ്യമന്ത്രി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 September 2021

സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​ളു​ക​ള്‍ തുറക്കുന്നത് ആലോചനയില്‍: മുഖ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം ഭ​​​യ​​​പ്പെ​​​ടേ​​​ണ്ട​​​തി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ ആ​​​ലോ​​​ച​​​ന​​​ക​​​ൾ ന​​​ട​​​ന്നുവ​​​രി​​​ക​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​റി​​​വും അ​​​നു​​​ഭ​​​വ​​​സമ്പ​​​ത്തു​​​മു​​​ള്ള വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്നു. അ​​​ടു​​​ത്ത മാ​​​സം യോ​​​ഗം ചേ​​​ർ​​​ന്ന് ആ​​​ലോ​​​ചി​​​ക്കും. ഇ​​​പ്പോ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.
സ്കൂ​​​ൾ തു​​​റ​​​ക്കു​​​മ്പോ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കു വാ​​​ക്സി​​​നേ​​​ഷ​​​ൻ നിർബന്ധമാണെന്നു പ​​​റ​​​യു​​​ന്നി​​​ല്ല. അ​​​ധ്യാ​​​പ​​​ക​​​രും ജീ​​​വ​​​ന​​​ക്കാ​​​രും കു​​​ട്ടി​​​ക​​​ളെ കൊ​​​ണ്ടുപോ​​​കു​​​ന്ന വാ​​​ഹ​​​ന ഡ്രൈ​​​വ​​​ർ​​​മാ​​​രും വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം. കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ളും വീ​​​ട്ടി​​​ലു​​​ള്ള​​​വ​​​രും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും വാ​​​ക്സി​​​ൻ സ്വീകരിച്ചിരിക്കണം. കോ​​​ള​​​ജു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നു സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും.
കോള​​​ജു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​തി​​​നുമുന്‍പാ​​​യി എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ഒ​​​രു ഡോ​​​സെ​​​ങ്കി​​​ലും എ​​​ടു​​​ക്ക​​​ണം. ര​​​ണ്ടാം ഡോ​​​സ് സ്വീ​​​ക​​​രി​​​ക്കാ​​​ൻ കാ​​​ലാ​​​വ​​​ധി ആ​​​യി​​​ട്ടു​​​ള്ള​​​വ​​​ർ അ​​​തും സ്വീ​​​ക​​​രി​​​ക്ക​​​ണം. 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വാ​​​ക്സി​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി തൊ​​​ട്ട​​​ടു​​​ത്ത ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യോ ആ​​​ശാപ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ൻ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പും ഉ​​​ന്ന​​​ത​​​ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തും. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് വാ​​​ക്സി​​​ൻ എ​​​ടു​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെയും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെയും ക​​​ണ​​​ക്കെ​​​ടു​​​പ്പു നടത്തി റിപ്പോർട്ട് ഉ​​​ന്ന​​​ത​​​ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് ന​​​ൽ​​​കും.