സം​​​സ്ഥാ​​​ന​​​ത്ത് പോളിംഗ് 74.04%

sponsored advertisements

sponsored advertisements

sponsored advertisements

7 April 2021

സം​​​സ്ഥാ​​​ന​​​ത്ത് പോളിംഗ് 74.04%

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ഭീ​​ഷ​​ണി​​ക്കി​​ട​​യി​​ലും സം​​​സ്ഥാ​​​ന ഭ​​​ര​​​ണം നി​​​ശ്ച​​​യി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മി​​​ക​​​ച്ച പോ​​​ളിം​​​ഗ്. പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് 74.04 ശ​​​ത​​​മാ​​​നം പേ​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. 80 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ സ്പെ​​​ഷ​​​ൽ ത​​​പാ​​​ൽ വോ​​​ട്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഡ്യൂ​​​ട്ടി​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ത​​​പാ​​​ൽ വോ​​​ട്ടും അ​​​ട​​​ക്കം ക​​​ണ​​​ക്കാ​​​ക്കുമ്പോ​​​ൾ ര​​​ണ്ടു മു​​​ത​​​ൽ നാലു വ​​​രെ ശ​​​ത​​​മാ​​​നം ഉ​​​യ​​​രാ​​​മെ​​​ന്നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഒ​​​പ്പ​​​മെ​​​ങ്കി​​​ലും വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​മെ​​​ത്താം. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 77.35 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. മ​​​ല​​​പ്പു​​​റം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 74.53 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ, 78.01 ശ​​​ത​​​മാ​​​നം. കു​​​റ​​​വ് പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലും- 67.1 ശ​​​ത​​​മാ​​​നം. മേ​​​യ് ര​​​ണ്ടി​​​നാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ.
വോ​​ട്ടെ​​ടു​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​​​റ്റ​​​പ്പെ​​​ട്ട അ​​​ക്ര​​​മസം​​​ഭ​​​വ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യി. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 150 ക​​​ണ്‍​ട്രോ​​​ൾ യൂ​​​ണി​​​റ്റു​​​ക​​​ളും 747 വി​​​വി പാ​​​റ്റ് മെ​​​ഷീനു​​​ക​​​ളും ത​​​ക​​​രാ​​​റി​​​ലാ​​​യി. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് വോ​​​ട്ടിം​​​ഗ് കു​​​റ​​​ച്ചു സ​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ട്ടു. 20,478 ബൂ​​​ത്തു​​​ക​​​ളി​​​ൽ വെ​​​ബ്കാ​​​സ്റ്റിം​​​ഗ് ന​​​ട​​​ത്തി. രാ​​​വി​​​ലെ ഏ​​​ഴി​​​ന് പോ​​​ളിം​​​ഗ് ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ൽ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ​​​ക്കു മു​​​ൻ​​​പി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ നീ​​​ണ്ട നി​​​രയായിരുന്നു. തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലും രാ​​​വി​​​ലെ മു​​​ത​​​ൽ ക​​​ന​​​ത്ത പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​.