സിപിഎം പാർട്ടി കോണ്‍ഗ്രസ് ഏപ്രിലിൽ കണ്ണൂരിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

9 August 2021

സിപിഎം പാർട്ടി കോണ്‍ഗ്രസ് ഏപ്രിലിൽ കണ്ണൂരിൽ

ന്യൂ​ഡ​ൽ​ഹി: സി​പി​എ​മ്മി​ന്‍റെ 23-ാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് 2022 ഏ​പ്രി​ൽ ര​ണ്ടാം​വാ​രം ക​ണ്ണൂ​രി​ൽ ന​ട​ക്കും. ഒ​രു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന് കേ​ര​ളം വേ​ദി​യാ​കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ന്നു​ന്ന ജ​യ​ത്തോ​ടെ തു​ട​ർ​ഭ​ര​ണം നേ​ടി​യ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ​ക്ക് ഓഗസ്റ്റ് 8ന് സ​മാ​പി​ച്ച ത്രി​ദി​ന സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ പ്ര​ശം​സ ല​ഭി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ എ​ൽ​ഡി​എ​ഫി​ലെ​ടു​ത്ത​തു നേ​ട്ട​മാ​യെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.
മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നു ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കേ​ണ്ട​തി​ല്ലെ​ന്നാ​ണു കേ​ന്ദ്ര​ക​മ്മി​റ്റി​യി​ലെ പൊ​തു അ​ഭി​പ്രാ​യം. ഇ​ക്കാ​ര്യ​ത്തി​ൽ ക​ണ്ണൂ​ർ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ലാ​കും അ​ന്തി​മ നി​ല​പാ​ടു സ്വീ​ക​രി​ക്കു​ക. ദേ​ശീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​കും ഇത്. ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി നേ​രി​ടാ​ൻ ഭി​ന്ന​ത​ക​ൾ മ​റ​ന്നു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ജി​പ്പു​ണ്ടാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ശ​ക്ത​മാ​ണ്. ബം​ഗാ​ളി​ൽ കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യം തു​ട​രു​ന്ന കാ​ര്യ​ത്തി​ൽ ബം​ഗാ​ൾ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലെ അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്തു തീ​രു​മാ​നി​ക്കും. ബം​ഗാ​ളി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു തെ​റ്റു​തി​രു​ത്ത​ണ​മെ​ന്നു ബം​ഗാ​ൾ ഘ​ട​ക​ത്തോ​ടു നി​ർ​ദേ​ശി​ച്ചു. സം​ഘ​ട​നാ​പ​ര​മാ​യ വ​ലി​യ പാ​ളി​ച്ച​ക​ളാ​ണ് ബം​ഗാ​ളി​ലു​ണ്ടാ​യതെ​ന്ന് കേ​ന്ദ്ര​ക​മ്മി​റ്റി വി​ല​യി​രു​ത്തി.
ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ തീ​യ​തി​യും പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണ​വും പി​ന്നീ​ടു തീ​രു​മാ​നി​ക്കും. സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​കും പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം തീ​രു​മാ​നി​ക്കു​ക. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ലും സാ​ധാ​ര​ണ നി​ല​യി​ലു​ള്ള പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ഇ​ട​ങ്ങ​ളി​ൽ മാ​ത്രം വെ​ർ​ച്വ​ൽ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തും.