സിയാലില്‍ ബിസിനസ് ജെറ്റ് ടെർമിനൽ രൂപരേഖയ്ക്ക് അംഗീകാരം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

31 August 2021

സിയാലില്‍ ബിസിനസ് ജെറ്റ് ടെർമിനൽ രൂപരേഖയ്ക്ക് അംഗീകാരം

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള ക​​മ്പ​​നി(​​സി​​യാ​​ൽ)​​യു​​ടെ വ്യോ​​മേ​​ത​​ര വ​​രു​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ളാ​​യ ബി​​സി​​ന​​സ് ജെ​​റ്റ് ടെ​​ർ​​മി​​ന​​ലി​​ന്‍റെ​​യും വി​​ഐ​​പി സേ​​ഫ് ഹൗ​​സി​​ന്‍റെ​​യും രൂ​​പ​​രേ​​ഖ​​ക​​ൾ അം​​ഗീ​​ക​​രി​​ച്ച​​താ​​യി വ്യ​​വ​​സാ​​യ മ​​ന്ത്രി​​യും കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള ഡ​​യ​​റ​​ക്ട​​റു​​മാ​​യ മ​​ന്ത്രി പി. ​​രാ​​ജീ​​വ്. പ​​ദ്ധ​​തി​​ക​​ളു​​ടെ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി വി​​മാ​​ന​​ത്താ​​വ​​ളം സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. വ്യോ​​മേ​​ത​​ര വ​​രു​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​നാ​​യി നി​​ര​​വ​​ധി പ​​ദ്ധ​​തി​​ക​​ളാ​​ണ് സി​​യാ​​ൽ ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്ന​​ത്. അ​​തി​​ൽ പ്ര​​മു​​ഖ​​മാ​​ണ് ബി​​സി​​ന​​സ് ജെ​​റ്റ് പ​​ദ്ധ​​തി. ഒ​​രു ല​​ക്ഷം ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള ര​​ണ്ടാം ടെ​​ർ​​മി​​ന​​ലി​​ൽ ബി​​സി​​ന​​സ് ജെ​​റ്റ് ടെ​​ർ​​മി​​ന​​ൽ, വി​​ഐ​​പി സേ​​ഫ് ഹൗ​​സ്, ട്രാ​​ൻ​​സി​​റ്റ് ഹോ​​ട്ട​​ൽ എ​​ന്നി​​വ നി​​ർ​​മി​​ക്കാ​​നാ​​ണ് പ​​ദ്ധ​​തി. വ​​രു​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള മ​​റ്റൊ​​രു പ​​ദ്ധ​​തി​​യാ​​ണ് പ​​ഞ്ച​​ന​​ക്ഷ​​ത്ര ഹോ​​ട്ട​​ൽ നി​​ർ​​മാ​​ണം. ഇ​​തി​​ന്‍റെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ലാ​​ക്കാ​​നു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ മ​​ന്ത്രി ന​​ൽ​​കി. സി​​യാ​​ലി​​ന്‍റെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, ജീ​​വ​​ന​​ക്കാ​​രു​​ടെ സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​രു​​മാ​​യി മ​​ന്ത്രി ച​​ർ​​ച്ച ന​​ട​​ത്തി.