സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് കേരളത്തിനു പുറത്തേക്ക്

sponsored advertisements

sponsored advertisements

sponsored advertisements

15 July 2021

സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് കേരളത്തിനു പുറത്തേക്ക്

കൊ​​​ച്ചി: കേ​​ര​​ള​​ത്തി​​ൽ ഷൂ​​ട്ടിം​​ഗി​​ന് അ​​നു​​മ​​തി​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഏ​​​ഴോ​​​ളം സി​​​നി​​​മ​​​ക​​​ളു​​​ടെ ഷൂ​​​ട്ടിം​​​ഗ് തെ​​​ല​​​ങ്കാ​​​ന​​​യി​​​ലേ​​​ക്കും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലേ​​​ക്കും മാ​​​റ്റി​​​യെ​​ന്നും സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ര​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ട് അ​​​നു​​​മ​​​തി ന​​​ല്‍ക​​​ണ​​​മെ​​​ന്നും സി​​​നി​​​മാ സാ​​​ങ്കേ​​​തി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഫെ​​​ഫ്ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പൃ​​​ഥ്വി​​​രാ​​​ജ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന മോ​​​ഹ​​​ന്‍​ലാ​​​ല്‍ ചി​​​ത്ര​​ത്തി​​ന്‍റെ ഉ​​​ള്‍​പ്പെ​​​ടെ ഷൂ​​ട്ടിം​​ഗ് ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി​​യി​​ട്ടു​​ണ്ട്. അ​​വി​​ട​​ങ്ങ​​ളി​​ൽ സി​​​നി​​​മാ മേ​​​ഖ​​​ല വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​യി​ക്ക​​​​​ഴി​​ഞ്ഞു. യാ​​​തൊ​​​രു കാ​​​ര്‍​ക്ക​​​ശ്യ​​​വും നി​​​ബ​​​ന്ധ​​​ന​​​ക​​​ളു​​​മി​​​ല്ലാ​​​തെ​​യാ​​ണ് അ​​​വി​​​ടെ ഷൂ​​​ട്ടിം​​​ഗ് ന​​ട​​ക്കു​​ന്ന​​ത്. കേ​​​ര​​​ള​​​ത്തി​​​ല്‍ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച് സീ​​​രി​​​യ​​​ലു​​​ക​​​ള്‍ ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​ന്‍ അ​​​നു​​​വാ​​​ദം ന​​​ല്‍​കി​​​യി​​​ട്ട് ആ​​​ഴ്ച​​​ക​​​ളാ​​​യി. എ​​​ന്നി​​​ട്ടും സി​​​നി​​​മ​​​യ്ക്കു മാ​​​ത്രം അ​​​നു​​​വാ​​​ദ​​​മി​​​ല്ല. ഇ​​​തു​​​മൂ​​​ലം സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന​​​വ​​​ര്‍​ഗ തൊ​​​ഴി​​​ലാ​​​ളി​​​ക​​ൾ​​ക്ക് തൊ​​​ഴി​​​ല്‍ ന​​​ഷ്ട​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​ന്നു ഫെ​​​ഫ്ക പ്ര​​​സി​​​ഡ​​ന്‍റ് സി​​​ബി മ​​​ല​​​യി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​ഞ്ഞു. ഒ​​​ന്നാം അ​​​ട​​​ച്ചി​​​ട​​​ല്‍ സ​​​മ​​​യ​​​ത്ത് ച​​​ല​​​ച്ചി​​​ത്ര തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ 2,000 രൂ​​​പ സ​​​ഹാ​​​യ​​​മാ​​​യി ന​​​ല്‍​കി​​​യ​​തു ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ 1,000 രൂ​​​പ​​യാ​​യി കു​​റ​​ച്ചു. അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​ൻ സം​​ഘ​​ട​​ന ശ്ര​​മി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ദീ​​​ര്‍​ഘ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​തു തു​​ട​​രാ​​നാ​​വി​​ല്ലെ​​ന്നും എ​​ത്ര​​യും വേ​​ഗം ഷൂ​​ട്ടിം​​ഗ് പു​​​ന​​​ര​​​രാം​​​ഭി​​​ക്കാ​​നു​​ള്ള ന​​​ട​​​പ​​​ടി സ​​ർ​​ക്കാ​​ർ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.