സൗ​മ്യയ്ക്കു ജന്മനാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 May 2021

സൗ​മ്യയ്ക്കു ജന്മനാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി

ചെ​​​​റു​​​​തോ​​​​ണി: ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ ഹമാസിന്‍റെ റോ​​​​ക്ക​​​​റ്റാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​ടു​​​​ക്കി കീ​​​​രി​​​​ത്തോ​​​​ട് കാ​​​​ഞ്ഞി​​​​ര​​​​ന്താ​​​​നം സ​​​​ന്തോ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ സൗ​​​​മ്യ​​​​യ്ക്ക് (31) ജ​​ന്മ​​നാ​​​​ട് ക​​​​ണ്ണീ​​​​രോ​​​​ടെ വി​​​​ട​​​​ചൊ​​​​ല്ലി. മെയ് 15നു ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി പ​​​​ത്തോ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച​​​​തു​​ മു​​​​ത​​​​ൽ കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ച് ബ​​​​ന്ധു​​​​ക്ക​​​​ളും നാ​​​​ട്ടു​​​​കാ​​​​രും പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ​​ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ അ​​​​ന്തി​​​​മോ​​​​ചാ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു. മെയ് 16ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​ഇ​​​​ടു​​​​ക്കി രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. ജോ​​​​സ് പ്ലാ​​​​ച്ചി​​​​ക്കി​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ സം​​​​സ്കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളാ​​​​രം​​​​ഭി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു കീ​​​​രി​​​​ത്തോ​​​​ട് നി​​​​ത്യ​​​​സ​​​​ഹാ​​​​യ​​​​മാ​​​​താ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ന്ന അ​​​​ന്തി​​​​മ​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് ഇ​​​​ടു​​​​ക്കി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ണ്‍ നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.​​ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ അ​​​​ഷ്ക​​​​ലോ​​​​ണി​​​​ൽ​​​​നി​​​​ന്ന് ഭ​​​​ർ​​​​ത്താ​​​​വ് സ​​​​ന്തോ​​​​ഷു​​​​മാ​​​​യി വീ​​​​ഡി​​​​യോ കോ​​​​ളി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് ഹ​​​​മാ​​​​സ് തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ റോ​​​​ക്ക​​​​റ്റാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സൗ​​മ്യ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ​​ വീ​​​​ട്ടി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് വ​​​​ച്ച മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ്ഖാ​​​​നു വേ​​​​ണ്ടി ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ എ​​​​ച്ച്. ദി​​​​നേ​​​​ശ​​​​ൻ പു​​​​ഷ്പ​​​​ച​​​​ക്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ​​ഇ​​​​സ്ര​​​​യേ​​​​ൽ കോ​​​​ണ്‍​സൽ ജ​​​​ന​​​​റ​​​​ൽ ജോ​​​​നാഥ​​​​ൻ സ​​​​ഡ്ക്ക, ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി, റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ എം​​​​എ​​​​ൽ​​​​എ, മു​​​​ൻ എം​​​​എ​​​​ൽ​​​​എ പി.​​​​സി. ജോ​​​​ർ​​​​ജ്, ജി​​​​ല്ലാ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജി​​​​ജി കെ. ​​​​ഫി​​​​ലിപ്പ്, മു​​​​ൻ എം​​​​പി ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ്, രാ​​​​ഷ്ട്രീ​​​​യ-​​​​സാ​​​​മു​​​​ദാ​​​​യി​​​​ക നേ​​​​താ​​​​ക്ക​​​​ൾ, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, തു​​​​ട​​​​ങ്ങി​​യ​​വ​​ർ അ​​​​ന്തി​​​​മോ​​​​പ​​​​ചാ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ച്ചു.