സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾക്ക് ശ​നിയാഴ്ച പ്രവൃത്തിദിനം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 September 2021

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾക്ക് ശ​നിയാഴ്ച പ്രവൃത്തിദിനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ൽ ആ​​​ശ​​​ങ്ക നി​​​ല​​​നി​​​ൽ​​​ക്കുമ്പോ​​​ഴും നി​​​ല​​​വി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കു ശ​​​നി​​​യാ​​​ഴ്ച​​​യും പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​മാ​​​ക്കി. ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​ഞ്ചിം​​​ഗ് സമ്പ്ര​​​ദാ​​​യം പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. സെപ്റ്റംബര്‍ 15ന് ചേ​​​രു​​​ന്ന കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കും. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ഇ​​​രു​​​ന്നു ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യേ​​​ക്കും. എ​​​ന്നാ​​​ൽ, സി​​​നി​​​മാ തി​​യ​​​റ്റ​​​റു​​​ക​​​ൾ ഇ​​​പ്പോ​​​ൾ തു​​​റ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ. ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളും ത​​​ത്കാ​​​ലം തു​​​റ​​​ക്കി​​​ല്ല. കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വി​​​ദ​​​ഗ്ധസ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടും അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം പ​​​രി​​​ശോ​​​ധി​​​ക്കും. ഇ​​​തി​​​ന്‍റെകൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.